കെഎസ്ആർടിസി ഇനി നന്നാവും, ഗണേശിന്റെ പരിഷ്‌കാരം വിജയം
- റൂട്ട് റാഷണലൈസേഷന്‍ നടപ്പിലാക്കിയത് വന്‍ വിജയം
- ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസ
- എല്ലാ ജില്ലകളിലും റൂട്ട് റാഷണലൈസേഷന്‍ നടപ്പാക്കി കഴിഞ്ഞാല്‍ ഒരു ദിവസം 40 മുതല്‍ 50 ലക്ഷം വരെ ലാഭിക്കാന്‍ കഴിയും
കെഎസ്ആര്‍ടിസി തിരുവനന്തപുരം ജില്ലകളിലെ ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷന്‍ നടപ്പിലാക്കിയത് വന്‍ വിജയം.
ഡെഡ് കിലോമീറ്റര്‍ ഒഴിവാക്കിയതിലൂടെ മാത്രം ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസയാണ്. യാത്രക്കാര്‍ കുറവുള്ള സര്‍വീസുകള്‍ ഒഴിവാക്കി തിരക്കേറിയ സമയത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതാണ് റൂട്ട് റാഷണലൈസേഷന്‍.
തിരുവനന്തപുരത്തെ 20 കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ റൂട്ട് റേഷനലൈസേഷന്റെ ഭാഗമായി ഡെഡ് കിലോമീറ്റര്‍ ഒഴിവാക്കി ഷെഡ്യൂള്‍ റീ അറേഞ്ച് ചെയ്ത് നേടാനായത് പ്രതീക്ഷിച്ചതിലും കൂടുതല്‍ നേട്ടമാണ്.
ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസ എന്നത് ഡെഡ് കിലോമീറ്റര്‍ ഒഴിവാക്കിയതിനുള്ള ലാഭം മാത്രമാണ്.
10998.40 കിലോമീറ്റര്‍ ആണ് തിരുവനന്തപുരത്ത് മാത്രം ഡെഡ് കിലോമീറ്റര്‍ ആയി പരിശോധനയില്‍ ലഭിച്ച വിവരം.
ഇത്രയും ഡെഡ് കിലോമീറ്റര്‍ ഒഴിവാക്കുന്നതിലൂടെ 2903.50 ലിറ്റര്‍ ഡീസല്‍ തിരുവനന്തപുരം ജില്ലയില്‍ ലാഭിക്കാന്‍ സാധിച്ചു.
കൂടാതെ ഒരു കിലോമീറ്ററിന് 4 രൂപ സ്‌പെയര്‍ പാര്‍ട്‌സിനായി ചെലവാകുന്നുണ്ട്. അതിലൂടെ 43,993.60 രൂപ ലാഭം കിട്ടും. ആകെ പ്രതിദിന ലാഭം 3,29,831.03 രൂപ എന്നത് ഒരു മാസത്തേക്ക് (30 ദിവസം കണക്കാക്കിയാല്‍) 98,94,930.90 രൂപയാണ്.
ഇതേ രീതിയില്‍ മറ്റ് എല്ലാ ജില്ലകളിലും റൂട്ട് റാഷണലൈസേഷന്‍ നടപ്പാക്കി കഴിഞ്ഞാല്‍ ഒരു ദിവസം 40 മുതല്‍ 50 ലക്ഷം വരെ ഡീസലില്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെന്‍ട്രല്‍, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നീ അഞ്ചു ക്ലസ്റ്ററുകളിലെ 20 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസര്‍മാരുമായും കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓപ്പറേഷന്‍സ് എന്നിവരുമായും നടത്തിയ മീറ്റിങ്ങുകളിലാണ് ഗതാഗത വകുപ്പ് മന്ത്രി റൂട്ട് റാഷണലൈസേഷന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെയാണ് അതിവേഗം ഷെഡ്യൂളുകള്‍ പുനക്രമീകരിച്ച് റൂട്ട് റാഷണലൈസേഷന്‍ വിജയകരമായി നടപ്പിലാക്കുവാന്‍ സാധിച്ചത്.