കൊച്ചി മെട്രോ: തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു
- കൊൽക്കത്തയിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്
- ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 75 രൂപയാണ് ടിക്കറ്റ് നിരക്ക്
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു.
കൊൽക്കത്തയിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
ഉദ്ഘാടനത്തിനു ശേഷം തൃപ്പൂണിത്തുറയില്‍ നിന്നും ആലുവയിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. ഭിന്നശേഷിയുള്ള കുട്ടികളുമായിട്ടാണ് ആദ്യയാത്ര.
ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റര്‍ ദൂരത്തില്‍ 25 സ്റ്റേഷനുകളുമായാണ് കൊച്ചി മെട്രോ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്.
7,377കോടിരൂപയാണ് ആകെ ചെലവ്.
1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന് നിര്‍മിച്ചിട്ടുള്ളത്.
പൊതുജനങ്ങള്‍ക്കായി തൃപ്പൂണിത്തുറയില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ഇന്ന് തന്നെ ആരംഭിക്കും.
ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 75 രൂപയാണ് ടിക്കറ്റ് നിരക്ക്.
രാവിലെ 10-ഓടെ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി. രാജീവ്, ഹൈബി ഈഡന് എംപി, കെ. ബാബു എംഎല്‍എ, ഉമാ കെ.തോമസ് എംഎല്‍എ, കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.