വികസന പ്രവർത്തനങ്ങൾക്കായ് സംസ്ഥാനം 800 കോടി കടപ്പത്രം പുറത്തിറക്കുന്നു

  • ലേലം ജനുവരി 9ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ
  • വിശദാംശങ്ങൾ ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) ൽ
  • വിപണിയിൽ നിന്നുള്ള കടം ഏകദേശം 60 ശതമാനം
;

Update: 2024-01-05 07:02 GMT
800 cr bond issue by the state for development activities
  • whatsapp icon

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജനുവരി 9ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.

ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/04/2024-ഫിൻ. തിയതി 04.01.2024) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.

ഈ സാമ്പത്തിക വർഷത്തിന്റെ അന്ത്യ പാദത്തിൽ സംസ്ഥാന സർക്കാർ 7,600 കോടി കൂടി വിപണിയിൽ നിന്ന് ബോണ്ട് വില്പനയിലൂടെ ( സ്റ്റേറ്റ് ഡവലപ്മെന്റ് ലോൺസ് ) കടമെടുക്കാൻ ഒരുങ്ങുന്നതായി നേരത്തെ മൈഫിന് പോയിന്റ് റിപ്പോർട് ചെയ്തിരുന്നു. 

ജനുവരിയിൽ 4000 കോടിയും, ഫെബ്രുവരിയിൽ 3000 കോടിയും,, അവശേഷിക്കുന്ന 600 കോടി സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് മാസത്തിലും കടമെടുക്കാനാണ് സംസ്ഥാനം പദ്ധതിയിടുന്നത്.

ആർ ബി ഐ അറിയിക്കുന്നത് പോലെ സാമ്പത്തിക വർഷത്തിന്റെ നാലാം ത്രൈമാസത്തിൽ 7600 കോടി കടമെടുക്കുകയാണെങ്കിൽ, ഈ വർഷത്തെ സംസ്ഥാനത്തിന്റെ വിപണിയിൽ നിന്നുള്ള മൊത്തം കടമെടുപ്പ് 34,500 കോടി ആകും. ഈ വർഷം ഡിസംബർ 26 വരെ സംസ്ഥാനം 26,900 കോടി വിപണിയിൽ നിന്ന് കടമെടുത്തു കഴിഞ്ഞു. ഡിസംബർ 26 നു മാത്രം 1100 കോടിയാണ് സംസ്ഥാനം വിപണിയിൽ നിന്ന് കടമെടുത്തത്.

എന്നാൽ ഇപ്പോൾ പ്രതീക്ഷിക്കുന്നതു പോലെ വിപണിയിൽ നിന്നുള്ള സർക്കാരിന്റെ മൊത്തം കടമെടുപ്പ് വർഷാവസാനം 34,500 കോടി ആകുമ്പോൾ, സർക്കാരിന്റെ ഈ സാമ്പത്തിക വർഷത്തിലെ ബജറ്റിൽ വിപണിയിൽ നിന്ന് ഉൾപ്പെടെ മൊത്തം 39,662.22 കോടി കടമെടുക്കാനെ ലക്ഷ്യമിട്ടിരുന്നുള്ളു.

കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ സംസ്ഥാനത്തിന്റെ മൊത്തം കടത്തിൽ , വിപണിയിൽ നിന്നുള്ള കടം ഏകദേശം 60 ശതമാനം ആയിരുന്നു. ആ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ ഈ വർഷത്തെ വിപണിയിൽ നിന്നു കടമെടുക്കുന്ന സംഖ്യക്ക് വലിയ പ്രാധാന്യമുണ്ട്.

Tags:    

Similar News