നവകേരളത്തിന് തുടര്‍ച്ച; മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടികള്‍ക്ക് തുടക്കം

  • മാര്‍ച്ച് 3 വരെ പത്തു കേന്ദ്രങ്ങളിലാണ് മുഖാമുഖം
  • ആദ്യം നടക്കുന്നത് വിദ്യാര്‍ത്ഥികളുമായുള്ള സംവാദം
  • ആദ്യ സംവാദത്തിന്‍റെ വേദി കോഴിക്കോട്
;

Update: 2024-02-18 04:59 GMT
continuity for new kerala, chief minister face-to-face program begin
  • whatsapp icon

നവകേരള സദസിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടികള്‍ക്ക് തുടക്കം. വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേർത്ത് സംവദിക്കുന്നതിനാണ് ഇതിലൂടെ അവസരമൊരുക്കിയിട്ടുള്ളത്. ഇന്ന് കോഴിക്കോട് വിദ്യാര്‍ത്ഥി സംഗമത്തോടെയാണ് മുഖാമുഖങ്ങള്‍ക്ക് തുടക്കമായിട്ടുള്ളത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ രാവിലെ 9 .30 ന് ആരംഭിച്ച സംവാദം ഉച്ചയ്ക്ക് 1.30 ന് അവസാനിക്കും. 

വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസത്തിന്‍റെയും ഉന്നത വിദ്യാഭ്യാസത്തിന്‍റെയും ചുമതലയുള്ള മന്ത്രിമാരും വിശദീകരിച്ചു, ഈ മേഖലയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയെ അറിയിക്കുന്നതിന് പ്രതിനിധികള്‍ക്ക് അവസരം നല്‍കും. 

ആദ്യഘട്ടമെന്ന നിലയിൽ ഇന്നു മുതല്‍ മാര്‍ച്ച് 3  വരെ  പത്തു കേന്ദ്രങ്ങളിലാണ്  മുഖാമുഖം സംഘടിപ്പിക്കുന്നത്. യുവജനങ്ങൾ, മഹിളകൾ, ഭിന്നശേഷിക്കാർ, ആദിവാസികൾ, ദളിത് വിഭാഗങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ, പെൻഷൻകാർ / വയോജനങ്ങൾ, തൊഴിൽ മേഖലയിലുള്ളവർ, കാർഷിക മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായുള്ള മുഖാമുഖം പരിപാടികളാണ് ഇനി നടക്കാനുള്ളത്. 

20ന് - തിരുവനന്തപുരം (യുവജനങ്ങൾ), 22ന് - എറണാകുളം (സ്ത്രീകൾ), 24 - കണ്ണൂർ (ആദിവാസികളും ദളിത് വിഭാഗങ്ങളും), 25 - തൃശൂർ (സാംസ്‌കാരികം), 26 - തിരുവനന്തപുരം (ഭിന്നശേഷിക്കാർ), 27 - തിരുവനന്തപുരം (പെൻഷൻകാർ, വയോജനങ്ങൾ), 29 - കൊല്ലം (തൊഴിൽമേഖല), മാർച്ച് 02 - ആലപ്പുഴ (കാർഷികമേഖല), 03 - (എറണാകുളം റസിഡൻസ് അസോസിയേഷനുകൾ) എന്നിങ്ങനെയാണു നിശ്ചയിച്ചിട്ടുള്ള പരിപാടികൾ.

Tags:    

Similar News