ലോണ്‍ട്രി: ചെറിയ മുതല്‍മുടക്കില്‍ വലിയ ലാഭം

  • കുറഞ്ഞ മുതല്‍ മുടക്കില്‍ ലോണ്‍ട്രി സര്‍വീസ് ആരംഭിക്കാനാകും
  • ഗ്രാമ, നഗര വ്യത്യാസമില്ലാതെ ആളുകള്‍ ലോണ്‍ട്രി സര്‍വീസുകളെ ആശ്രയിക്കുന്ന ട്രെന്‍ഡ് വര്‍ധിച്ചുവരുന്നു

Update: 2023-09-28 10:09 GMT

ആര്‍ക്കും ഏറ്റെടുത്ത് ചെയ്യാവുന്ന  മികച്ച ബിസിനസ്സ് ആശയമാണ് ലോണ്‍ട്രി സര്‍വീസ്.

ഹോട്ടലുകള്‍, ഫ്‌ളാറ്റുകള്‍, റിസോര്‍ട്ടുകള്‍, ആശുപത്രികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ മികച്ച നേട്ടം ഉണ്ടാക്കാം.

വീടുകള്‍ കേന്ദ്രീകരിച്ചും, ഗ്രാമ, നഗര വ്യത്യാസമില്ലാതെ ലോണ്‍ട്രി സര്‍വീസുകളെ ആശ്രയിക്കുന്ന രീതി ഇപ്പോഴുണ്ട്. 

അലക്കി തേച്ച വസ്ത്രങ്ങളുടെ കൃത്യമായ ഡെലിവറി, മെച്ചപ്പെട്ട ഫിനിഷിംഗ് എന്നിവയുണ്ടെങ്കില്‍ നല്ല പേരും കൂടുതല്‍ ബിസിനസും കിട്ടും. റെഡി കാഷ് ഈ ബിസിനസിന്റെ മറ്റൊരു നേട്ടമാണ്.

മുഷിഞ്ഞ വസ്ത്രങ്ങള്‍ ശേഖരിച്ച് നന്നായി വാഷ് ചെയ്ത് ഉണക്കി, തേച്ച് നല്‍കുകയാണ് വേണ്ടത്. കഴുകാനും ഉണക്കാനും തേക്കാനും ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ ഇപ്പോള്‍ ഉണ്ട്. വലിയ സാങ്കേതിക പ്രശ്‌നങ്ങള്‍ ഇല്ലാതെ തന്നെ കുറഞ്ഞ മുതല്‍ മുടക്കില്‍ ലോണ്‍ട്രി സര്‍വീസ് തുടങ്ങാം.

പ്രവര്‍ത്തനം

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വീടുകള്‍, ആശുപത്രികള്‍, ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും നേരിട്ടോ ഏജന്റുമാര്‍ വഴിയോ മുഷിഞ്ഞ വസ്ത്രങ്ങള്‍ ശേഖരിക്കാം.

അവ വാഷിംഗ് മെഷീനില്‍ കഴുകി ഡ്രെയറിലും, വെയിലത്തും, തണലത്തും തരം പോലെ ഉണക്കി സ്റ്റീം അയേണ്‍ ചെയ്ത ശേഷം സ്ഥാപനത്തില്‍ നേരിട്ടോ ഏജന്റ് വഴിയോ ഡെലിവര്‍ ചെയ്യുന്നു. നേരിട്ടോ സ്റ്റിച്ചിംഗ് സെന്ററുകള്‍ കേന്ദ്രീകരിച്ചോ ഇവ ശേഖരിക്കാം. അയേണിംഗ് മാത്രമായും ചെയ്തു കൊടുക്കാം. ആവശ്യമായി വരുന്ന പക്ഷം സ്റ്റാര്‍ച്ചിംഗ്, പോളിഷിംഗ്, ടാനിംഗ് എന്നിവയും നടത്തി കൊടുക്കാം.

വിപണനം

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ഫ്‌ളാറ്റുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ ശേഖരിക്കണം. ഏജന്റുമാര്‍ വഴിയും തയ്യല്‍ കടകള്‍ പോലുള്ള വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ വഴിയും ഓര്‍ഡര്‍ പിടിക്കാം.

ആവശ്യമായ സ്ഥിര നിക്ഷേപം

1 . കെട്ടിടം-300 ചതുരശ്രയിടി   (നല്ല വെള്ളം ലഭിക്കുന്ന പ്രദേശം തെരഞ്ഞെടുക്കണം)

2 . മെഷിനറികള്‍- കഴുകുന്ന മെഷീന്‍, പിഴിയുന്ന മെഷീന്‍, ഉണക്കുന്ന മെഷീന്‍, തേയ്ക്കുന്ന മെഷീന്‍ എന്നിവ അടങ്ങുന്ന ( എട്ടു മണിക്കൂറില്‍ 320 കിലോഗ്രാം  ഉണക്കാവുന്നത്) ഫുള്‍ പ്ലാന്റ് - 6 ലക്ഷം രൂപ.

ആവര്‍ത്തന നിക്ഷേപം (25 ദിവസം)

1) വാഷിംഗ് പൗഡര്‍, സോപ്പ്, സോപ്പ് ഓയില്‍, സ്റ്റാര്‍ച്ച് മുതലായവ -20,000 രൂപ

2) 4 പേര്‍ക്ക് കൂലി 400 രൂപ നിരക്കില്‍ 4 x 400 x 25 ) -40,000 രൂപ

3) വൈദ്യുതി, പലിശ, കമ്മീഷന്‍, തേയ്മാനം മറ്റ് ചെലവുകള്‍ -20,000 രൂപ

സ്ഥിര നിക്ഷേപം-6 ലക്ഷം രൂപ

ആവര്‍ത്തന നിക്ഷേപം-80,000 രൂപ

ആകെ 6,80,0000 രൂപ

പ്രതിമാസ വരുമാനം

1. ബെഡ് ഷീറ്റുകള്‍ 3000 @ 15 രൂപ-45,000

2. ടര്‍ക്കി ടവലുകള്‍ 2000 @ 11 രൂപ-22,000

3. പില്ലോ കവര്‍ 3000 @ 8 രൂപ-24,000

4. ഡ്യുവയ് കവര്‍ 600 @ 40 രൂപ-24,000

5. ഷര്‍ട്ട് / പാന്റ്‌സ് 500 @ 20 രൂപ-10,000

6. ബ്ലാങ്കറ്റ് 100 @ 300 രൂപ-30,000

7. മറ്റുള്ളവ,

മാറ്റ്, ബാത്ത്മാറ്റ് 30,000

ആകെ 1,85,000

പ്രതിമാസ അറ്റാദായം

1,85,000 - 80,000 - 1,05,000

മേന്മകള്‍

7 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ തുടങ്ങാം

മത്സരം കുറഞ്ഞ വിപണി

സ്ഥിരമായി ഓര്‍ഡര്‍ ലഭിക്കും

മികച്ച ലാഭവിഹിതം

ആധുനിക മെഷിനറികളുടെ ലഭ്യത

കുറഞ്ഞ സാങ്കേതിക പ്രശ്‌നങ്ങള്‍

(കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)

Tags:    

Similar News