1.50 കോടി മുടക്കിൽ രുചികരമായ മീന്‍ വിഭവങ്ങളുമായി മത്സ്യഫെഡ് കഫെ

  • വിഴിഞ്ഞം ആഴാകുളത്താണ് റെസ്‌റ്റോറന്റ് നിര്‍മ്മിച്ചിരിക്കുന്നത്
  • പൂര്‍ണമായും എയര്‍കണ്ടീഷന്‍ കെട്ടിടത്തിലാണ് കേരള സീ ഫുഡ് കഫേയുടെ പ്രവര്‍ത്തനം
  • എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സീ ഫുഡ് റെസ്‌റ്റോറന്റുകള്‍ ആരംഭിക്കും

Update: 2024-01-10 12:00 GMT

കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സീ ഫുഡ്  റെസ്‌റ്റോറന്റ്  പ്രവര്‍ത്തനം ആരംഭിച്ചു. 1.5 കോടി രൂപ മുതല്‍ മുടക്കിൽ വിഴിഞ്ഞം ആഴാകുളത്താണ് റെസ്‌റ്റോറന്റ് നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ കെട്ടിടത്തിലാണ് കേരള സീ ഫുഡ് കഫേയുടെ  പ്രവര്‍ത്തനം. 

മത്സ്യപ്രിയരായ മലയാളികള്‍ക്ക് വ്യത്യസ്തമായ മീന്‍ വിഭവങ്ങള്‍ കഴിക്കുവാനുള്ള അവസരം കൂടിയാണ് മത്സ്യഫെഡ് ഒരുക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി ആദ്യഘട്ടത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സീ ഫുഡ് റെസ്‌റ്റോറന്റുകള്‍ ആരംഭിക്കും. തുടര്‍ന്ന് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും മൂന്നാം ഘട്ടമായി എല്ലാ പഞ്ചായത്തുകളിലും സീ ഫുഡ് കഫേ തുടങ്ങുവാനാണ് മത്സ്യഫെഡ് ലക്ഷ്യമിടുന്നത്.

2017ലെ ഓഖി ചുഴലിക്കാറ്റില്‍ തിരുവനന്തപുരത്ത് ജീവന്‍ പൊലിഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് ഈ പുതിയ സംരഭം തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വിഭാഗത്തിൽ നിന്നുള്ള  20 പേര്‍ക്ക് റെസ്റ്റോറന്‍റിൽ തൊഴില്‍ നൽകുന്നുണ്ട്.

വൈവിധ്യവല്‍ക്കരണമെന്നതിനോടൊപ്പം വകുപ്പിന്‍റെ സാമൂഹ്യപ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ്‌ ഈ സ്ഥാപനം. അതോടൊപ്പം  മത്സ്യഫെഡ് വൈവിധ്യവല്‍ക്കരണത്തിന്‍റെ പുതിയ പാതയിലേക്ക് കടക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Tags:    

Similar News