കേരളത്തില്‍ രണ്ട് ശാഖകള്‍ കൂടി തുറന്ന് ഇക്വിറ്റാസ് ബാങ്ക്

  • എറണാകുളത്തും തൃശൂരിലും പുതിയ ശാഖകള്‍ തുറന്നു.
  • ഇതോടെ ഇക്വിറ്റാസിന്റെ കേരളത്തിലെ ശാഖകളുടെ എണ്ണം അഞ്ചായി.
  • വിവിധ വിഭാഗങ്ങളിലുള്ള ഇടപാടുകാര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനാണ് ലക്ഷ്യം

Update: 2024-01-22 09:36 GMT

മുന്‍നിര സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലൊന്നായ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി എറണാകുളത്തും തൃശൂരിലും പുതിയ ശാഖകള്‍ തുറന്നു. ഇതോടെ ഇക്വിറ്റാസിന്റെ കേരളത്തിലെ ആകെ ശാഖകളുടെ എണ്ണം അഞ്ചായി.

കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നല്‍കുകയാണ് ബാങ്കിന്റെ ഉദ്ദേശം. അതിന്റെ ഭാഗമായാണ് കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ തുറന്നത്. എറണാകുളത്ത് എംജി റോഡില്‍ അവന്യൂ റീജന്റ് ഹോട്ടലിന് എതിര്‍ വശത്താണ് പുതിയ ശാഖ. തൃശൂരില്‍ അശ്വനി ജംഗ്ഷനില്‍ മഹാലാസാ ബില്‍ഡിംഗിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് ശാഖ തുറന്നിട്ടുള്ളത്.

എന്‍ആര്‍ഐ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ഇടപാടുകാര്‍ക്ക് മികച്ച സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ലക്ഷ്യത്തിലാണ് ബാങ്ക്. സേവിംഗ്‌സ് അക്കൗണ്ടുകള്‍, നിക്ഷേപ അക്കൗണ്ടുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന പലിശയും ഇക്വിറ്റാസ് എസ്എഫ്ബി ലഭ്യമാക്കുന്നുണ്ട്.

വര്‍ധിച്ചുവരുന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തില്‍ സേവനം വിപുലീകരിക്കുന്നത് അഭിമാനകരമാണ്. കേരളത്തിലെ വ്യത്യസ്തമായ ഉപഭോക്താക്കളുടെ യഥാര്‍ത്ഥ സാമ്പത്തിക പങ്കാളിയാകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിങ്, ലൈബലിറ്റീസ്, പ്രൊഡക്റ്റ് & വെല്‍ത്ത് കണ്‍ട്രി ഹെഡും സീനിയര്‍ പ്രസിഡന്റുമായ മുരളി വൈദ്യനാഥന്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News