ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്സ്പോയ്ക്ക് തുടക്കം

  • മൂന്നു ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോ
  • സംഘടിപ്പിക്കുന്നത് ക്രെഡായ് കൊച്ചി ചാപ്റ്റർ
  • ക്രെഡായ് കേരള ചെയർമാൻ രവി ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു
;

Update: 2023-12-15 13:30 GMT
Credai Kochi Property Expo begins

ക്രെഡായ് കേരള ചെയർമാൻ ശ്രീ രവി ജേക്കബ് എക്സ്പോ ഉദ്‌ഘാടനം ചെയ്യുന്നു. ഇടത് നിന്ന്: പോൾ ആലൂക്ക, സേതുനാഥ് എം, അനിൽ വർമ, ജോൺ തോമസ്, മാത്യു ചാക്കോളാ, റോയ് ജോസഫ്,.എഡ്വേർഡ് ജോർജ് എന്നിവർ.

  • whatsapp icon

കൊച്ചി: ക്രെഡായ് പ്രോപ്പർട്ടി എക്സ്പോയുടെ മുപ്പത്തി രണ്ടാമത് എഡിഷന് ഇന്ന് കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തുടക്കമായി. ക്രെഡായ് കൊച്ചി ചാപ്റ്റർ സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലുതും റിയൽ എസ്റ്റേറ്റ് മേഖലയിൽ ശ്രദ്ധേയവുമായ പ്രോപ്പർട്ടി എക്സ്പൊ, എച്ച്ഡിഎഫ്സി ബാങ്കിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 8 മണി വരെയാണ് നടത്തപ്പെടുക.

ഡിസംബർ 15ന് വൈകിട്ട് 4:30 ന് നടന്ന ചടങ്ങിൽ, ക്രെഡായി കേരള ചെയർമാൻ രവി ജേക്കബ് എക്സിബിഷൻ ഉദ്ഘാടനം നിർവഹിച്ചു.

കൊച്ചിയിൽ വീടന്വേഷിക്കുന്നവർക്കും, ഭവന വായ്പയെ കുറിച്ചറിയാനും ഏറ്റവും മികച്ച അവസരമാണിത്.  മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയിൽ കേരളത്തിലെ ഏറ്റവും പ്രമുഖരായ ബിൽഡർ ഗ്രൂപ്പുകളും, പ്രമുഖ ബാങ്കുകളും പങ്കെടുക്കുന്നുണ്ട്.

എക്സ്പോയുടെ ഒരു ദൃശ്യം.(ഫോട്ടോ: ഫെബിൻ അഗസ്റ്റിൻ)

എക്സ്പോയുടെ ഒരു ദൃശ്യം.(ഫോട്ടോ: ഫെബിൻ അഗസ്റ്റിൻ)

അംഗീകൃത ക്രെഡായ് ബിൽഡർമാരുടെ തിരഞ്ഞെടുത്ത പ്രൊജക്ടുകളാണ് ഇത്തവണ പ്രദർശനത്തിനെത്തുന്നത്. കൂടാതെ ഉപഭോക്താക്കൾക്ക് ഭവനവായ്പ ലഭ്യമാക്കുന്നതിനായി പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും, ഹൗസിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും എക്‌സ്‌പോയുടെ ഭാഗമാവുന്നുണ്ട്. മികച്ച ലൊക്കേഷനുകളിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള ഭവനങ്ങൾ വാങ്ങുന്നതിന് ക്രെഡായ് എക്സ്പോ അവസരമൊരുക്കുന്നു. എക്സ്പോ ഡിസംബർ 17നു അവസാനിക്കും.

പതിനാറ് പ്രമുഖ ബിൽഡർമാരുടെ 32 സ്റ്റാളുകളും മൂന്ന് പ്രധാന ബാങ്കുകളുമാണ് എക്സ്പോയിലുള്ളത്. 

Tags:    

Similar News