15 ക്രെയിനുകള്‍ തയ്യാർ; വിഴിഞ്ഞത്ത് കപ്പലുകൾ മെയ് മുതല്‍ എത്തിത്തുടങ്ങും

  • പുലി മുട്ടിന്റെ നിര്‍മാണം അടുത്ത മാസത്തോടെ തീര്‍ക്കുമെന്ന് മന്ത്രി
  • മന്ത്രി സഭ പുനസംഘടനയില്‍ തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തിരുന്നു
  • മെയ് മാസത്തോടെ തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കും

Update: 2024-01-06 09:50 GMT

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മെയ് മുതല്‍ വാണിജ്യ കപ്പലുകള്‍ എത്തിത്തുടങ്ങും. ഇതിന്റെ ഭാഗമായി തുറമുഖത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. 2024 ഡിസംബറാണ് സമയപരിധിയെങ്കിലും നേരത്തെ കമ്മീഷനിംഗ് പൂര്‍ത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ഒക്ടോബറില്‍ ആദ്യ കപ്പല്‍ തുറമുഖത്ത് എത്തിയതിന് പിന്നാലെ ക്രെയിനുകളുമായി നാല് കപ്പലുകള്‍ കൂടി എത്തിയിരുന്നു. നിലവില്‍ 15 ക്രെയിനുകളാണ് തുറമുഖത്തുള്ളത്. മാര്‍ച്ചോടെ 17 ക്രെയിനുകള്‍ കൂടി തുറമുഖത്ത് എത്തും.

മന്ത്രി സഭ പുനസംഘടനയില്‍ തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തിരുന്നു. മന്ത്രി വി എന്‍ വാസവനാണ് വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിഴിഞ്ഞം സീ പോര്‍ട്ടിന്റെ പദ്ധതി പ്രദേശം മുഴുവനും സന്ദര്‍ശിച്ച മന്ത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ബര്‍ത്തിന്റെയും ബ്രേക്ക് വാട്ടറിന്റെയും പണി അവസാനഘട്ടത്തിലാണെന്നും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും, അദാനിക്കുള്ള വിജിഎഫ് ഉടന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ പുലിമൂട്ടിന്റെ നിര്‍മാണം പൂര്‍ണതോതില്‍ അടുത്ത മാസത്തോടെ തീര്‍ക്കുമെന്നും, മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായം തുടരുമെന്നും ഈ വര്‍ഷം മെയ് മാസത്തോടെ തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.മു

Tags:    

Similar News