കാര്‍ഗോ വിഭാഗം നവീകരിക്കാൻ ഐബിഎസ്സുമായി ചൈന എയര്‍ലൈന്‍സ് ധാരണയിൽ
ഇത് ചൈന എയര്‍ലൈന്‍സിനെ ഏഷ്യാ-പസഫിക് മേഖലയിലെ മുന്‍നിര ഡിജിറ്റല്‍ കാരിയറായി നിലനിര്‍ത്താന്‍ സഹായിക്കും.
തിരുവനന്തപുരം: ആഗോളതലത്തില്‍ കാര്‍ഗോ ബിസിനസ് നവീകരിക്കുന്നതിനും ഡിജിറ്റൈസേഷന്‍ നടപ്പാക്കുന്നതിനുമായി ചൈനീസ് എയര്‍ലൈന്‍സ് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐ കാര്‍ഗോയെ തെരഞ്ഞെടുത്തു.
നിലവിലെ കരാർ പ്രാബല്യത്തിൽ വരുന്നത്തോടെ ഐബിഎസുമായുള്ള ചൈന എയര്‍ലൈന്‍സിന്‍റെ വില്‍പ്പന, ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങള്‍, എയര്‍മെയില്‍, റവന്യൂ അക്കൗണ്ടിംഗ് എന്നിവ ഒറ്റ പ്ലാറ്റ് ഫോമിലേക്ക് മാറും. ഇത് രാജ്യത്തിന്റെ വിപണനകാര്യക്ഷമതയിലും നിര്‍വഹണത്തിലും പരമാവധി സാങ്കേതിക സഹായം ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ചൈന.
ഇത് ചൈന എയര്‍ലൈന്‍സിനെ ഏഷ്യാ-പസഫിക് മേഖലയിലെ മുന്‍നിര ഡിജിറ്റല്‍ കാരിയറായി നിലനിര്‍ത്താന്‍ സഹായിക്കും.
കോവിഡിന് ശേഷം കാര്‍ഗോ പ്രവര്‍ത്തനങ്ങളില്‍ വലിയ സാങ്കേതിക മാറ്റം അനിവാര്യമാണെന്നും സാസ് മോഡിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന് ഉപകരിക്കുകയെന്നും ചൈന എയര്‍ലൈന്‍സ് കാര്‍ഗോ സീനിയര്‍ വൈസ് പ്രസിഡന്‍റ് എഡ്ഡി ലിയു പറഞ്ഞു. തങ്ങളുടെ സേവനങ്ങള്‍ക്ക് വേഗത്തിലുള്ള ടൈം ടു മാര്‍ക്കറ്റ് നേടാനും ഐബിഎസുമായുള്ള ശക്തമായ പങ്കാളിത്തത്തിനും ഇതു വഴിയൊരുക്കുമെന്നും എഡ്ഡി ലിയു പറഞ്ഞു.
ചൈന എയര്‍ലൈന്‍സിന്‍റെ ഡിജിറ്റൈസേഷന്‍ പിന്തുണയ്ക്കായി ഐബിഎസിനെ തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റും ഏഷ്യാ പസഫിക്-മിഡില്‍ ഈസ്റ്റ് റീജിയന്‍ ഹെഡ്ഡുമായ ഗൗതം ശേഖര്‍ പറഞ്ഞു.
ഇതിലൂടെ ഏഷ്യാ-പസഫിക് വിപണിയില്‍ ഐബിഎസിന്‍റെ സാന്നിധ്യം വിപുലീകരിക്കാനാകും. ഏഷ്യാ-പസഫിക് എയര്‍ കാര്‍ഗോ വിപണിയിലെ പ്രധാനികളെന്ന നിലയില്‍ ചൈന എയര്‍ലൈന്‍സിന്‍റെ അനുഭവസമ്പത്ത് വിപുലമാണെന്നും ട്രാന്‍സ്പോര്‍ട്ടേഷന്‍ പാര്‍ട്ണേഴ്സ് മുന്‍ഗണന നല്‍കുന്ന പ്രമുഖ കാരിയറാണ് ചൈന എയര്‍ലൈന്‍സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.