കേന്ദ്രം സഹായിച്ചില്ലെങ്കിൽ അരി വില കൂടും; ഭക്ഷ്യമന്ത്രി ജി ആർ അനിൽ

  • ടെൻഡറിൽ പങ്കെടുക്കാൻ സർക്കാർ ഏജൻസികൾക്ക് കേന്ദ്ര സർക്കാര്‍ അനുമതി നൽകിയില്ല
  • ക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിൽ
  • പ്രശ്ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചർച്ച നടത്തും
;

Update: 2024-02-06 11:57 GMT
if center govt does not help, rice prices will rise, food minister
  • whatsapp icon

കേന്ദ്രം സഹായിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അരി വില കൂടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ.

ഫുഡ് കോർപറേഷൻ ഗോഡൗണുകളിൽ അധികമുള്ള അരി കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിലെ ടെൻഡറിൽ പങ്കെടുക്കാൻ സർക്കാരിനും സർക്കാർ ഏജൻസികൾക്കും കേന്ദ്ര സർക്കാര്‍ അനുമതി നൽകിയില്ല. ഇത് അരി ലഭ്യത കുറയാൻ കാരണമാകും. തീരുമാനം മാറ്റണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി  മാധ്യമങ്ങളോട് പറഞ്ഞു.

ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റിൽ വേണമെന്നും മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു.

ഭക്ഷ്യ വകുപ്പ് നേരിടുന്ന പ്രശ്നങ്ങൾ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.



Tags:    

Similar News