ബാങ്ക് ഓഫ് മഹാരാഷ്ട്ര ഹിന്ദി ദിവസ് സംഘടിപ്പിച്ചു
- ബാങ്കിന്റെ ഇ-മാസികയുടെ വാര്‍ഷിക സമാഹാരം 'മഹാബാങ്ക് സംവാദ് സരിത'യുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
;

കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഹിന്ദി ദിവസ് സംഘടിപ്പിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ. എസ് രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര-ടിവി താരം ആര്യ ശര്‍മ്മ മുഖ്യാതിഥിയായിരുന്നു.
ബാങ്കിന്റെ ഇ-മാസികയുടെ വാര്‍ഷിക സമാഹാരം 'മഹാബാങ്ക് സംവാദ് സരിത'യുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിച്ച വിവിധ ഹിന്ദി മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഹിന്ദി ദിവസ് ആചരണത്തോടനുബന്ധിച്ചുള്ള ആഭ്യന്തരമന്ത്രി, ധനകാര്യ സഹമന്ത്രി എന്നിവരുടെ സന്ദേശവും ചടങ്ങില്‍ വായിച്ചു.

ബാങ്ക് ഓഫ് മഹാരാഷ്ട്ര ഡിജിഎം ഡോ.രാജേന്ദ്രശ്രീവാസ്തവ, ജനറല്‍ മാനേജര്‍ കെ രാജേഷ് കുമാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രോഹിത് ഋഷി, മാനേജിംഗ് ഡയറക്ടര്‍ എ എസ് രാജീവ് എന്നിവര്‍ ഹിന്ദി ദിവസ് ആഘോഷത്തില്‍
ഗുണമേന്മയുള്ള വ്യക്തിഗത ഉപഭോക്തൃ സേവനം നല്‍കുന്നതില്‍ ഹിന്ദി, പ്രാദേശിക ഭാഷകള്‍ക്കുള്ള സുപ്രധാന പങ്ക് എംഡിയും സിഇഒയുമായ എ എസ് രാജീവ് വ്യക്തമാക്കി. ബാങ്കിന്റെ പദ്ധതികള്‍ക്കൊപ്പം പൊതുജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഏറ്റവും നല്ല മാധ്യമമാണ് ഹിന്ദി ഭാഷയെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.
ജനറല്‍ മാനേജര്‍ കെ. രാജേഷ് കുമാര്‍, സോണല്‍ മാനേജര്‍ രാഹുല്‍ വാഗ്മാരെ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആശിഷ് പാണ്ഡെ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രോഹിത് ഋഷി,ചീഫ് വിജിലന്‍സ് ഓഫീസര്‍ അമിത് ശ്രീവാസ്തവ എന്നിവരും ബാങ്ക് ജീവനക്കാരും പങ്കെടുത്തു.