വിവാദങ്ങൾക്കിടയിലും പാലിയേക്കര ടോൾ പ്ലാസക്ക് 17 കോടി ലാഭം
ഇത് കൂടാതെ, നടപ്പു സാമ്പത്തിക വർഷത്തിന്റെ (2023 -24 ) ആദ്യത്തെ അഞ്ചു മാസത്തിൽ ടോൾ പിരിവ് 21 ശതമാനം വർധിച്ചു 80 . 6 കോടി ആയി. കഴിഞ്ഞ വർഷ൦ ഇതേ കാലയളവിൽ ഇത് 66 . 7 കോടി മാത്രമായിരുന്നു.
പൊതുജനങ്ങളുടെ പ്രതിഷേധങ്ങൾ കൊണ്ട് ഏറെ വാർത്താപ്രാധാന്യം നേടിയ പാലിയേക്കര ടോൾ പ്ലാസയുടെ നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് ( ജി ഐ പി എൽ) നേരിടാൻ കഴിയാത്ത വിധത്തിലുള്ള പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിലാണ്. ഒരു വശത്തു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമാണെങ്കിൽ , മറുവശത്തു സംസ്ഥാന സർക്കാരും, കെ എസ് ആർ ടി സി യും നൽകാനുള്ള വൻമ്പിച്ച കുടിശികയുടെ തലവേദന. ഇതൊന്നു പോരാഞ്ഞിട്ട്. ടോൾ പ്ലാസയുടെ ഉടമകളായ നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൻ എച് എ ഐ) യുമായുള്ള ഇടപാടുകളിലെ തർക്ക-വിതർക്കങ്ങൾ വേറെയും.
ഈ പ്രശ്നനങ്ങളുടെ എല്ലാം നടുവിൽ നിൽക്കുമ്പോഴും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ( 2022 -23 ) ൽ 17 കോടി അറ്റാദായ൦ നേടിക്കൊണ്ട് ലാഭത്തിലേക്കു തിരിച്ചുവരാൻ ജി ഐ പി എൽ നു കഴിഞ്ഞു, അതിനു തലേവർഷം (2021 - 22 ) ൽ കമ്പനിയുടെ നഷ്ട൦ 47 കോടി ആയിരുന്നു.
ഇത് കൂടാതെ, നടപ്പു സാമ്പത്തിക വർഷത്തിന്റെ (2023 -24 ) ആദ്യത്തെ അഞ്ചു മാസത്തിൽ ടോൾ പിരിവ് 21 ശതമാനം വർധിച്ചു 80 . 6 കോടി ആയി. കഴിഞ്ഞ വർഷ൦ ഇതേ കാലയളവിൽ ഇത് 66 . 7 കോടി മാത്രമായിരുന്നു.
ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ ( നിർമ്മാണം, നടത്തിപ്പ്, കൈമാറ്റം) എന്ന വ്യവസ്ഥയിലൂടെ കേരളത്തിലൂടെ കടന്നുപോകുന്ന എൻ എച് 47 ലെ അങ്കമാലി - തൃശൂർ സെക്ഷനിൽ 270 കിലോമീറ്റർ മുതൽ 316 കിലോമീറ്റർ വരെ നാലുവരി പാതയാക്കാനും, 316 .70 കിലോമീറ്റർ മുതൽ 342 കിലോമീറ്റർ വരെയുള്ള ഭാഗം റോഡ് നവീകരിക്കാനും , അതിന്റെ നടത്തിപ്പിനും , കാലാകാലങ്ങളിൽ ആ ഭാഗത്തെ അറ്റകുറ്റ പണികൾ നടത്താനു൦ ടോൾ പിരിവ് അടിസ്ഥാനമാക്കി രൂപീകരിച്ച ബി ഒ ടി കമ്പനിയാണ് ജി ഐ പി എൽ.
കൃഷണ മോഹൻ കൺസ്ട്രക്ഷൻ ലിമിറ്റഡ് ( കെ എം സി) നു 51 ശതമാനവും, എസ് ആർ ഇ ഐ കെ ക്കു 49 ശതമാനവും ഓഹരിപങ്കാളിത്തമുള്ള ഒരു കൺസോർഷ്യമായ ജി ഐ പി എൽ നാണു എൻ എച് എ ഐ ൽ നിന്നും ഈ പ്രവർത്തികൾക്ക് കരാർ ലഭിക്കുന്നത്. എന്നാൽ പിന്നീട് ജി ഐ പി എൽ ന്റെ 76 ശതമാന൦ ഓഹരികൾ ഭാരത് റോഡ് നെറ്റ്‌വർക്ക് (ബി ആർ എൻ എൽ) എന്ന കമ്പനി വാങ്ങിച്ചെടുത്തു. എസ് ആർ ഇ ഐ യുടെ 49 ശതമാനവും, കെ എം സി യുടെ 25 ശതമാനവ ആൺ ഇവർ വാങ്ങിയത്.
കഴിഞ്ഞ കുറെ വർഷങ്ങളായി ജി ഐ പിൽ എൽ വലിയ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും പുതിയത് കൺസെഷൻ എഗ്രിമെന്റിലെ ചില വ്യവസ്ഥകൾ ലംഘിച്ചു എന്നാരോപിച്ചുകൊണ്ട് സി ബി ഐ രജിസ്റ്റർ ചെയ്ത കേസും, അതിന്റെ ചുവടുപിടിച്ച് ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ് (ഇ ഡി ) തുടങ്ങിയ അന്വേഷണവും ആണ്.
വലിയ കുടിശികയുമായി സർക്കാരും, കെ എസ് ആർ ടി സി യും
ഹൈവെയുടെ കമ്പനിയുടെ നിയന്ത്രണത്തിൽ ഭാഗം സൗജന്യമായി ഉപയോഗിക്കാൻ പ്രദേശത്തെ ചില പ്രത്യേക വിഭാഗത്തിനെ അനുവദിക്കണമെന്നും, ഇതുമൂലം കമ്പനിക്കുണ്ടാകുന്ന നഷ്ടം സംസ്ഥാനം നികത്തുമെന്നും സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
. കെ എസ് ആർ ടി സി ബസ്സുകൾ ടോൾ പ്ലാസ പ്രവർത്തനം ആരംഭിച്ച നാൾ മുതൽ ടോൾ കൊടുക്കുന്നതേയില്ല. ടോൾ കൊടുക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ് 2015 മുതൽ നിലവിൽ ഉണ്ടായിട്ടും അതൊന്നും ചെവി കൊള്ളാൻ കെ എസ് ആർ ടി സി തയ്യാറല്ല.
ഹൈവേസ് അതോറിറ്റി ആവശ്യപ്പെടുന്നത് വലിയ സംഖ്യ
ജി ഐ പി എൽ 2017 മുതൽ 2021 വരെയുള്ള 5 സാമ്പത്തിക വർഷങ്ങളിൽ വർഷ൦ തോറും 40 കോടി വെച്ച് 200 കോടി നെഗറ്റീവ് ഗ്രാന്റായി നൽകണം. ബി ഓ ടി വ്യവസ്ഥ അനുസരിച്ചു കരാർ ലഭിക്കുന്ന സ്വകാര്യ കമ്പനിപദ്ധതി ലാഭമാകും എന്ന കണക്കു കൂട്ടലിൽ സർക്കാരിന് നൽകേണ്ട തുകയാണ് നെഗറ്റീവ് ഗ്രാന്റ് . ഇവിടെ അത് ജി ഐ പി എൽ, എൻ എച് എ ഐ ക്കു നൽകണം .
എന്നാൽ കമ്പനി ഈ തുക എൻ എച് എ ഐ ക്കു നൽകിയിട്ടില്ല. ഇത് കേരള സർക്കാരിന്റെയും , കെ എസ് ആർ ടി സി യുടെയും പക്കൽ നിന്ന് കമ്പനിക്കു കിട്ടാനുള്ള തുകയിൽ നിന്ന് തട്ടിക്കിഴിക്കാൻ എൻ എച് എ ഐ ക്കു എഴുതി. കൂടാതെ സർക്കാരിന്റെയും, കെ എസ് ആർ ടിയുടെയും കുടിശിക ഹൈവേയ്സ് അതോറിറ്റി നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ എച് എ ഐ ക്കെതിരെ കമ്പനി ക്ലൈയി൦ പെറ്റീഷൻ നൽകി.
ഇതേ തുടർന്നു ഹൈവേസ് അതോറിറ്റിയും തങ്ങൾക്കു മാർച്ച് 31 , 2023 വരെ ജി ഐ പി എൽ ന്റെ കൈയിൽ നിന്നും പിഴ ഉൾപ്പെടെ 1075 കോടി ലഭിക്കാനുണ്ട് എന്നവകാശപ്പെട്ട് മറു പെറ്റിഷൻ നൽകി. രണ്ടു പരാതികളും ഇപ്പോൾ ആര്ബിട്രേഷന്റെ മുമ്പിലാണ്.
ജി ഐ പി എൽ ആവശ്യപ്പെടുന്നതുപോലെ ഹൈവേ അതോറിറ്റി അവർക്കു ലഭിക്കാനുള്ള തുക കേരള സർക്കാരിന്റെയും, കെ എസ് ആർ ടി സി യുടെയും കുടിശികയിൽ നിന്ന് തട്ടിക്കിഴിച്ചില്ലങ്കിൽ, ജി ഐ പി എൽ നു വലിയ തട്ടുകേടാകും. കമ്പനിക്കു താങ്ങാവുന്നതിൽ കൂടുതൽ തുകയാണ് അതോറിറ്റി ആവശ്യപ്പെടുന്നത്. തന്നെയുമല്ല തുക അതിവേഗം വളർന്നുകൊണ്ടുമിരിക്കുകയുമാണ് .
ഈ ബാധ്യത നിൽക്കുമ്പോൾ തന്നെ, മാർച്ച് 31 , 2023 ൽ ഭാരത് റോഡ് നെറ്വർക്കിൽ നിന്ന് ഈട് രഹിത കടപത്രത്തിലൂടെ 5 .8 കോടിയും, എസ് ആർ ഇ ഐ എക്വിപ്മെന്റ് ഫിനാൻസ് ലിമിറ്റഡ്ൽ നിന്ന് ഈട് രഹിത വായ്പയായി 170 .5 കോടിയും കമ്പനി കടമെടുത്തിട്ടുണ്ട്. .