സീ-സോണി ലയനം സംബന്ധിച്ച അപ്പീലുകള്‍ ഈ മാസം 15ന് പരിഗണിക്കും

  • (എന്‍സിഎല്‍ടി ഉത്തരവിനെ ബാങ്കുകൾ ചോദ്യം ചെയ്തു

Update: 2023-12-07 10:18 GMT

സീ-സോണി ലയനവുമായി ബന്ധപ്പെട്ട് ആക്സിസ് ഫിനാന്‍സ്, ഐഡിബിഐ ബാങ്ക് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍സിഎല്‍എടി, NC-LAT) ഡിസംബര്‍ 15ലേക്ക് മാറ്റി.

മുൻപ് സോണി പിക്ചേഴ്സ് നെറ്റ് വർക്ക്‌സ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന കള്‍വര്‍ മാക്സ് എന്റര്‍ടെയ്ന്‍മെന്റിന്റെയും സീ എന്റര്‍ടെയ്ന്‍മെന്റിന്റെയും ലയനത്തിനെതിരെ ആക്സിസ് ഫിനാന്‍സും ഐഡിബിഐ ബാങ്കും നല്‍കിയ രണ്ട് അപ്പീലുകളില്‍ വാദം കേൾക്കുന്നതാണ് എന്‍സിഎല്‍എടി ഡിസംബര്‍ 15ലേക്ക് മാറ്റിയത്.

ഒക്ടോബര്‍ 31-ന് നടന്ന അവസാന ഹിയറിംഗില്‍ രണ്ട് ഹര്‍ജികളും ചെയര്‍പേഴ്സന്റെ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിനെതിരെ (ZEEL) ഐഡിബിഐ ബാങ്ക് സമര്‍പ്പിച്ച പാപ്പരത്വ അപ്പീല്‍ ചെയര്‍പേഴ്സന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്നതിനാല്‍, ഈ ഹര്‍ജികളും അതേ ബെഞ്ച് പരിഗണിക്കുന്നത് ഉചിതമായിരിക്കുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടത്.

സ്വകാര്യ വായ്പാ ദാതാവും നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയും ( NBFC) നേരത്തെ സമര്‍പ്പിച്ച ഹര്‍ജികളില്‍ എന്‍സിഎല്‍എടി നോട്ടീസ് നല്‍കിയില്ല. ലയനത്തിന് അംഗീകാരം നൽകി, രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനം സൃഷ്ടിക്കുന്നതിന് വഴിയൊരുക്കിയ  എന്‍സിഎല്‍എടി  മുംബൈ ബെഞ്ചിന്റെ 2023 ഓഗസ്റ്റ് 10ലെ ഉത്തരവിനെ ഇരു ബാങ്കുകളും ചോദ്യം ചെയ്യുകയായിരുന്നു.

ലയനത്തിന് അംഗീകാരം നല്‍കുന്നതിനിടെ, ഐഡിബിഐ ട്രസ്റ്റിഷിപ്പ്, ഐഡിബിഐ ബാങ്ക്, ആക്സിസ് ഫിനാന്‍സ്, ജെസി ഫ്‌ലവേഴ്സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കോ, ഐമാക്സ് കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങള്‍ നീക്കിയ ചില അപേക്ഷകള്‍ എന്‍സിഎല്‍ടി നിരസിച്ചു.

Tags:    

Similar News