ഇപ്രാവശ്യം ടാറ്റ 40,000 കോടി ഇറക്കുന്നത് അസമില്‍; 1000 പേർക്ക് ജോലി

  • വ്യവസായവല്‍ക്കരണത്തിന് അനുകൂലമായ അന്തരീക്ഷം

Update: 2023-12-09 06:10 GMT

അസമില്‍ 40,000 കോടി രൂപ മുതല്‍ മുടക്കില്‍ സെമികണ്ടക്ടര്‍ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നു. അസം സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും ഉടന്‍ നടപടി പ്രതീക്ഷിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ്മ പറഞ്ഞു. ടാറ്റ ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ജാഗിറോഡിലാണ് ഇലക്ട്രോണിക് കേന്ദ്രം സ്ഥാപിക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ ഗുവാഹത്തിയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് മോറിഗാവ് ജില്ലയിലെ ജാഗിറോഡ്. സെമികണ്ടക്ടര്‍ അസംബ്ലി, പാക്കേജിംഗ് പ്ലാന്റ് എന്നിവയെക്കുറിച്ച് ടാറ്റ ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

വ്യവസായവല്‍ക്കരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വലിയ നിക്ഷേപം സംസ്ഥാനത്ത് ഉണ്ടാകുമെന്നും കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

യൂണിറ്റില്‍ 1,000 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഐടി വ്യവസായം എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്ത് വന്നില്ല എന്ന ചോദ്യത്തിന് മറുപടിയാണിത്,' മുഖ്യമന്ത്രി പറഞ്ഞു. അസം സെമികണ്ടക്ടര്‍ നിര്‍മ്മാണ, ഇലക്ട്രോണിക് ഉല്‍പ്പാദന നയത്തിന് സംസ്ഥാന മന്ത്രിസഭ ഓഗസ്റ്റില്‍ അംഗീകാരം നല്‍കിയിരുന്നു.

Tags:    

Similar News