ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ?

Update: 2024-10-11 07:48 GMT

രത്തൻ ടാറ്റയുടെ അ‍ർദ്ധ സഹോദരൻ നോയല്‍ ടാറ്റയെ ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി നിയമിക്കാന്‍ സാധ്യത. നിലവിൽ ടാറ്റ സ്റ്റീൽ, വോൾട്ടാസ് എന്നിവയുൾപ്പെടെ ടാറ്റയുടെ നിരവധി ലിസ്റ്റഡ് കമ്പനികളുടെ ബോർഡുകളിൽ ഇദ്ദേഹമുണ്ട്. ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ടാറ്റ ട്രസ്റ്റ് ഇന്ന് മുംബൈയില്‍ യോഗം ചേരുന്നുണ്ട്. മെഹ്ലി മിസ്ത്രിയെ ടാറ്റ ട്രസ്റ്റുകളില്‍ സ്ഥിരം ട്രസ്റ്റിയായി നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രത്തൻ ടാറ്റയുടെ സഹാദരനായ ജിമ്മി ടാറ്റക്ക് ബിസിനസിൽ താൽപ്പര്യം ഇല്ലാത്തതിനാൽ നോയൽടാറ്റക്കാണ് മുൻതൂക്കം. 100 രാജ്യങ്ങളിലായി ആണ് ടാറ്റയുടെ ബിസിനസ് വ്യാപിച്ചുകിടക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ടാറ്റ ട്രസ്റ്റാണ്. ടാറ്റ സൺസിൽ 66 ശതമാനം ഓഹരികൾ ആണ് ടാറ്റ ട്രസ്റ്റിനുള്ളത്. രത്തൻ ടാറ്റയായിരുന്നു ഇതുവരെ ട്രസ്റ്റ് നയിച്ചിരുന്നത്. ടാറ്റ ഗ്രൂപ്പിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാത്രമല്ല പരോക്ഷമായി ഗ്രൂപ്പിനെ നിയന്ത്രിക്കുന്നതും രണ്ട് പ്രധാന ട്രസ്റ്റുകളാണ്.

Tags:    

Similar News