റിലയന്‍സ് ഇന്റസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. ഫോര്‍ബ്‌സ് മാസികയുടെ ഈ വര്‍ഷത്തെ സമ്പന്ന പട്ടികയിലാണ് അദ്ദേഹം ഒന്നാമത് എത്തിയത്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 119.5 ബില്യണ്‍ ഡോളറായി മാറി. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനാകുമ്പോൾ, ലോകത്തിലെ ധനികരായ വ്യക്തികളിൽ പതിമൂന്നാം സ്ഥാനത്താണ് മുകേഷ് അംബാനി.
ഗൗതം അദാനിയാണ് ഇന്ത്യന്‍ സമ്പന്നരില്‍ രണ്ടാമന്‍. അദ്ദേഹത്തിന്റെ ആസ്തി 116 ബില്യണ്‍ ഡോളറാണ്. 2024 ഇന്ത്യയിലെ ധനികരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വര്‍ഷം കൂടിയാണ്. ഇന്ത്യന്‍ ധനികരില്‍ 100 പേരുടെ സമ്പത്ത് ആദ്യമായി ഒരു ട്രില്യണ്‍ ഡോളറിലെത്തി. 2023ലെ 799 ബില്യണ്‍ ഡോളറില്‍ നിന്ന് 40% വര്‍ധനവുണ്ടായെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ കുതിച്ചുചാട്ടത്തിന് കാരണം സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ശക്തമായ പ്രകടനമാണ്. കഴിഞ്ഞ വർഷം മുതൽ ബിഎസ്ഇ സെൻസെക്‌സ് 30% നേട്ടമുണ്ടാക്കി.
ധനികരുടെ പട്ടികയിൽ ഒ.പി. ജിൻഡാൽ ഗ്രൂപ്പിൻ്റെ സാവിത്രി ജിൻഡാൽ ആദ്യമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. സാവിത്രി ജിൻഡാലിന്റെ ആസ്തിയിൽ 19.7 ബില്യൺ ഡോളറിന്റെ വർധനയുണ്ടായതോടെ, അവരുടെ മൊത്തം ആസ്തി 43.7 ബില്യൺ ഡോളറായി. 40.2 ബില്യൺ ഡോളറിന്റെ ആസ്തിയോടെ ശിവ് നാടാർ ആണ് നാലാം സ്ഥാനത്ത്. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിൻ്റെ സ്ഥാപകൻ ദിലീപ് ഷാങ്‌വിയാണ് അഞ്ചാം സ്ഥാനത്ത്.
2024-ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 വ്യക്തികൾ
1. മുകേഷ് അംബാനി: 119.5 ബില്യൺ ഡോളർ
2. ഗൗതം അദാനി: 116 ബില്യൺ ഡോളർ
3. സാവിത്രി ജിൻഡാൽ: 43.7 ബില്യൺ ഡോളർ
4. ശിവ് നാടാർ: 40.2 ബില്യൺ ഡോളർ
5. ദിലീപ് ഷാംഗ്‌വി: 32.4 ബില്യൺ ഡോളർ
6. രാധാകിഷൻ ദമാനി: 31.5 ബില്യൺ ഡോളർ
7. സുനിൽ മിത്തൽ: 30.7 ബില്യൺ ഡോളർ
8. കുമാർ ബിർള: 24.8 ബില്യൺ ഡോളർ
9. സൈറസ് പൂനവല്ല: 24.5 ബില്യൺ ഡോളർ
10. ബജാജ് കുടുംബം: 23.4 ബില്യൺ ഡോളർ