എസ്‍ബിഐ ബ്രാന്‍ഡ് അംബാസഡറായി ധോണി
ധോണിയുടെ നേതൃപാടവവും വിശ്വാസ്യതയും ബ്രാന്‍ഡ് മൂല്യങ്ങളോട് ചേര്‍ന്നുപോകുന്നുവെന്ന് എസ്‍ബിഐ
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ബ്രാൻഡ് അംബാസഡറു ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയെ പ്രഖ്യാപിച്ചു. എസ്ബിഐയുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ എംഎസ് ധോണി വിവിധ മാർക്കറ്റിംഗ്, പ്രൊമോഷണൽ കാമ്പെയ്‌നുകളിൽ നിർണായക പങ്ക് വഹിക്കുമെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
“സമ്മർദപൂരിതമായ സാഹചര്യങ്ങളിൽ സമചിത്തത പാലിക്കാനുള്ള സവിശേഷ സിദ്ധിയും അനിവാര്യമായ സാഹചര്യങ്ങളില്‍ വ്യക്തമായ ചിന്തയോടെ വേഗത്തിൽ തീരുമാനമെടുക്കാനുമുള്ള കഴിവും എസ്‍ബിഐ-യെ പ്രതിനിധീകരിക്കുന്നതിനുള്ള മികച്ച തെരഞ്ഞെടുപ്പായി ധോണിയെ മാറ്റുന്നു. വിശ്വാസ്യതയുടെയും നേതൃത്വത്തിന്റെയും മൂല്യങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട്, ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ ഈ അസോസിയേഷൻ സൂചിപ്പിക്കുന്നു, ”എസ്ബിഐ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
"സംതൃപ്തനായ ഒരു ഉപഭോക്താവെന്ന നിലയിൽ എസ്ബിഐയുമായി ധോണിക്കുള്ള ബന്ധം അദ്ദേഹത്തെ ധാര്‍മികമായും ഞങ്ങളുടെ ബ്രാൻഡിന്റെ പൂര്‍ണ പ്രതിനിധിയാക്കി മാറ്റുന്നു," എസ്ബിഐ ചെയർമാൻ ദിനേശ് ഖാര പറഞ്ഞു.