ഒരു ദശാബ്ദത്തിനിടയില്‍ ഇന്ത്യയുടെ പെട്രോള്‍ ഉപയോഗം ഇരട്ടി

  • പെട്രോളിന്റെ ഉപയോഗം 2013 മുതല്‍ 2024 വരെ 117 % ആണ് ഉയര്‍ന്നത്.
  • ഇവി വാഹനങ്ങള്‍ വരും വര്‍ഷങ്ങളില്‍ പെട്രോളിന്‍രെ ഉപയോഗം കുറക്കാന്‍ സഹായിച്ചേക്കും
  • പെട്രോളിനെ അപേക്ഷിച്ച് ഡീസല്‍ കാറുകള്‍ക്കാണ് ഇന്ധനക്ഷമത കൂടുതലുള്ളത്.
;

Update: 2024-04-10 05:11 GMT
petrol drinking india, 10 years, double usage
  • whatsapp icon

ചെറുതും വലുതുമായി നിരവധി വാഹനങ്ങളാണ് നമ്മുടെ റോഡുകള്‍ കീഴടക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യയുടെ പെട്രോള്‍ ഉപയോഗം ഇരട്ടിയിലധികമാണ് വര്‍ധിച്ചിരിക്കുന്നത്.ഡീസല്‍ ഉപയോഗം മൂന്നിലൊന്നാണ് ഉയര്‍ന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം നിയമപരമായി പരിപോഷിക്കുമ്പോഴും ഇത്തരം ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ആവശ്യക്കാരേറുകയാണ്. കണക്കുകള്‍ പ്രകാരം 2040 വരെ ഇന്ത്യയില്‍ പെട്രോളിന്റെ ആവശ്യം ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. അതായത് പതിനഞ്ച് വര്‍ഷത്തിലധിം കാലം ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ചാകരയാണ്.

2013-2014 നും 2023-2024 നും ഇടയില്‍ പെട്രോളിന്റെ വാര്‍ഷിക ഉപഭോഗം 117 ശതമാനവും, ഡീസല്‍ 31 ശതമാനം, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം 50 ശതമാനം, എല്‍പിജി 82 ശതമാന എന്നിങ്ങനെ വര്‍ധിച്ചതായാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. സര്‍ക്കാരിന്റെ ക്ലീന്‍ കുക്കിംഗ് മുന്നേറ്റം എല്‍പിജി ലഭ്യത വര്‍ധിപ്പിച്ചതിനാല്‍ ഈ കാലയളവില്‍ മണ്ണെണ്ണ ഉപഭോഗം 93 ശതമാനം കുറഞ്ഞതായും മന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്ത്യയുടെ മൊത്തം എണ്ണ ഉപയോഗത്തിന്റെ 38 ശതമാനം ഡീസലാണ്. വൈദ്യുതി വിതരണത്തെ ബാധിക്കുമെന്ന സാഹചര്യം വന്നപ്പോള്‍ ഡീസല്‍-പവര്‍ ജനറേറ്ററുകളുടെ ആവശ്യം കുറച്ചു. മെച്ചപ്പെട്ട റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷമുള്ള എന്‍ട്രി ടാക്സ് നീക്കം ചെയ്യല്‍, ഫാസ്ടാഗുകളുടെ ഉപയോഗം എന്നിവ അനാവശ്യമായ ഇന്ധനങ്ങള്‍ കത്തിക്കുന്നത് കുറയ്ക്കാന്‍ സഹായിച്ചതായാണ് രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സിന്റെ സിഇഒ മുകേഷ് സുരാന പറയുന്നത്.

ആളുകള്‍ വിമാന യാത്രകള്‍ തിരഞ്ഞെടുക്കുന്നതിനാല്‍ സര്‍വീസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് ഒരു ദശാബ്ദത്തിനിടെ വിമാന ഇന്ധനത്തിന്റെ വില്‍പ്പന കുത്തനെ ഉയരുന്നതിനും കാരണമായി.

Tags:    

Similar News