എറിക്‌സണ്‍ ഇന്ത്യയുടെ വില്‍പ്പന 3.5മടങ്ങ് വര്‍ധിച്ചു

  • ആഗോള അറ്റവില്‍പ്പനയില്‍ ഇടിവ്
  • അമേരിക്കയിലും നെറ്റ്‌വര്‍ക്കുകളുടെ വില്‍പ്പന കുറഞ്ഞു

Update: 2023-10-18 08:14 GMT

സ്വീഡിഷ് ടെലികോം ഉപകരണ  നിര്‍മ്മാതാക്കളായ എറിക്സണിന്റെ ഇന്ത്യയിലെ മൊത്തം വില്‍പ്പന സെപ്റ്റംബര്‍ 30ന് അവസാനിച്ച മൂന്നാം  പാദത്തില്‍ 3.5 മടങ്ങ് വര്‍ധിച്ച് ഏകദേശം 7,400 കോടി രൂപയായി. 2022 മൂന്നാം പാദത്തില്‍ കമ്പനിയുടെ ഇന്ത്യയിലെ  അറ്റവില്‍പ്പന  ഏകദേശം 2100 കോടി രൂപയുടേതായിരുന്നു. 

ഇന്ത്യന്‍ വിപണിയില്‍ ഈ വളര്‍ച്ചയുണ്ടായിട്ടും, അതേ പാദത്തിലെ എറിക്‌സന്റെ ആഗോള അറ്റ വില്‍പ്പനയില്‍ 5% ഇടിവുണ്ടായി. വടക്കേ അമേരിക്കയിലെ നെറ്റ്വര്‍ക്കുകളുടെ വില്‍പ്പന 2022 സെപ്റ്റംബര്‍  പാദത്തില്‍ നിന്ന് വര്‍ഷ അടിസ്ഥാനത്തിൽ  60 ശതമാനം കുറഞ്ഞു. ഉപഭോക്തൃ ഇന്‍വെന്ററി ക്രമീകരണങ്ങളും അവയുടെ മന്ദഗതിയിലുള്ള വിന്യാസവുമാണ് വടക്കേ അമേരിക്കന്‍ മാന്ദ്യത്തിന് കാരണമെന്ന് എറിക്സണിന്റെ സിഇഒ ബ്രെജ് എഖോം പ്രസ്താവിച്ചു.

ഈ കാലയളവിൽ, എറിക്സണും ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലും (ടിഎസ്എസ്സി) ഒരു 'സെന്റര്‍ ഓഫ് എക്സലന്‍സ്' സ്ഥാപിച്ചു.

ഈ വര്‍ഷം അവസാനത്തോടെ ഏകദേശം 31 ദശലക്ഷം ഇന്ത്യന്‍ ഉപയോക്താക്കള്‍ 5ജി ഫോണുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്ന് എറിക്സണ്‍ സര്‍വേകള്‍ പ്രതീക്ഷിക്കുന്നു.

എറിക്സണിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായി ഇന്ത്യ തുടര്‍ന്നു. 2023 സെപ്റ്റംബര്‍ പാദത്തിലെ മൊത്തം അറ്റ വില്‍പ്പനയുടെ 15 ശതമാനവും ഇഇന്ത്യയിലെ  വില്‍പ്പനയിൽ നിന്നാണ്. ഇത് 9,671 ദശലക്ഷം സ്വീഡീഷ് ക്രോണയുടെ ബിസിനസ് സൂചിപ്പിക്കുന്നു. രൂപയില്‍ ഇത് 7,400 കോടിക്ക അടുത്താണ്.

Tags:    

Similar News