2.56 ലക്ഷം കോടി രൂപ, റെയില്‍വേക്ക് റെക്കോഡ് വരുമാനം

  • 2023-24 സാമ്പത്തിക വര്‍ഷത്തിൽ റെക്കോഡ്‌ വരുമാനം സ്വന്തമാക്കി ഇന്ത്യൻ റെയിൽവെ
  • ചരക്കു നീക്കത്തിലും റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ റെയിൽവെയ്‌ക്ക് സാധിച്ചു
  • 159.1 കോടി ടണ്ണിന്റെ ചരക്കുനീക്കമാണ് നടന്നത്

Update: 2024-04-03 07:19 GMT

2023-24 സാമ്പത്തിക വര്‍ഷത്തിൽ  റെക്കോഡ്‌ വരുമാനം സ്വന്തമാക്കി ഇന്ത്യൻ റെയിൽവെ.

കഴിഞ്ഞ സാമ്പത്തിക വർഷം 2.56 ലക്ഷം കോടി രൂപ നേടിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തിൽ 2.40 ലക്ഷം കോടി രൂപയായിരുന്നു മൊത്തം വരുമാനം.

2023-24 സാമ്പത്തിക വര്‍ഷത്തിൽ ചരക്കു നീക്കത്തിലും റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ റെയിൽവെയ്‌ക്ക് സാധിച്ചു. 159.1 കോടി ടണ്ണിന്റെ ചരക്കുനീക്കമാണ് നടന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 151.2 കോടി ടണ്ണായിരുന്നു.

റെയില്‍വെയുടെ വരുമാനത്തിന്റെ മുഖ്യപങ്കും ചരക്കു നീക്കത്തിലൂടെയാണ് സമാഹരിക്കുന്നത്. 

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 787.6 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് റെയില്‍ മാര്‍ഗം കൊണ്ടു പോയത്. 181 മില്യണ്‍ ടണ്‍ ഇരുമ്പയിരും 154 ടണ്‍ സിമന്റും റെയില്‍ മാര്‍ഗം കൊണ്ടുപോയി. ചരക്കുനീക്കത്തിൽ  റെക്കോര്‍ഡ് ഇട്ടത്താണ് വരുമാന വർദ്ധനവിന് കാരണമായത്.

മുന്‍ സാമ്പത്തികവര്‍ഷം 5300 കിലോമീറ്റര്‍ പുതുതായി ട്രാക്ക് സ്ഥാപിച്ചതായും  551 ഡിജിറ്റല്‍ സ്റ്റേഷനുകള്‍ പണിതതായും  മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഇടക്കാലബജറ്റില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള റെയില്‍വേയുടെ മൂലധന ചെലവിനായി 2.52 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിന്റെ വരുമാന വർധനവാണ് റെയിൽവെയ്‌ക്ക് ഉണ്ടായിരിക്കുന്നത്.







Tags:    

Similar News