മാരുതി സുസുക്കിയുടെ പാസഞ്ചർ കാർ ഉൽപ്പാദനത്തില്‍ 21% ഇടിവ്

  • യൂട്ടിലിറ്റി വാഹനങ്ങളുടെ ഉല്‍പ്പാദനത്തില്‍ വര്‍ധന
  • മൊത്തം വാഹന വില്‍പ്പനയില്‍ 1% ഇടിവ്
  • എന്‍ട്രി ലെവല്‍ കാറുകളുടെ ഉല്‍പ്പാദനത്തിലും വലിയ ഇടിവ്

Update: 2023-10-03 12:48 GMT

മാരുതി സുസുക്കി ഇന്ത്യയുടെ മൊത്തം ഉൽപ്പാദനം സെപ്റ്റംബറിൽ ഒരു ശതമാനം ഇടിഞ്ഞ് 1,74,978 യൂണിറ്റിലെത്തി. 2022 സെപ്റ്റംബറിൽ 1,77,468 യൂണിറ്റുകളാണ് കമ്പനി ഉൽപ്പാദിപ്പിച്ചിരുന്നത്. മൊത്തം പാസഞ്ചർ കാർ ഉൽപ്പാദനം 21 ശതമാനം ഇടിഞ്ഞ് 1,03,858 യൂണിറ്റിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,31,258 യൂണിറ്റായിരുന്നു.

കഴിഞ്ഞ മാസം എൻട്രി ലെവൽ കാറുകളായ ആൾട്ടോ, എസ്-പ്രസ്സോ എന്നിവയുടെ ഉല്‍പ്പാദനം 70 ശതമാനം ഇടിഞ്ഞ് 10,705 യൂണിറ്റിലെത്തി. അതുപോലെ, ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗCർ തുടങ്ങിയ മോഡലുകളുടെ ഉല്‍പ്പാദനം സെപ്റ്റംബറിൽ 90,849 യൂണിറ്റായി കുറഞ്ഞു, കഴിഞ്ഞ വർഷം ഇതേ മാസത്തില്‍ 92,717 യൂണിറ്റുകളുടെ ഉല്‍പ്പാദനം നടന്ന സ്ഥാനത്താണിത്.

ഇടത്തരം വലുപ്പത്തിലുള്ള സെഡാൻ സിയാസിന്റെ ഉല്‍പ്പാദനം കഴിഞ്ഞ മാസം 2,304 യൂണിറ്റായി കുറഞ്ഞു. 2022 സെപ്റ്റംബറിൽ ഇത് 2,654 യൂണിറ്റായിരുന്നു.

എന്നിരുന്നാലും ബ്രെസ്സ, ഗ്രാൻഡ് വിറ്റാര, എർട്ടിഗ, ജിംനി എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങളുടെ ഉല്‍പ്പാദനം 2022 സെപ്റ്റംബറിലെ 29,811 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം 56,579 യൂണിറ്റായി ഉയർന്നു.

മൊത്തം യാത്രാ വാഹന ഉൽപ്പാദനം 2022 സെപ്റ്റംബറിലെ 1,73,929 യൂണിറ്റുകളിൽ നിന്ന് 1,73,451 യൂണിറ്റുകളായി കുറഞ്ഞു. ലൈറ്റ് കൊമേഴ്സ്യൽ വാഹനമായ സൂപ്പർ കാരിയുടെ ഉൽപ്പാദനം 2022 സെപ്റ്റംബറിലെ 3,539 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 1,527 യൂണിറ്റായി കുറഞ്ഞു.

Tags:    

Similar News