മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിര്‍മ്മിച്ച ഡോര്‍ണിയര്‍ ആദ്യ സർവ്വീസ് നടത്തി
ദിബ്രുഗഡ്: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഡോര്‍ണിയര്‍ 228 ന്റെ ആദ്യത്തെ വാണിജ്യ പറക്കല്‍ ദിബ്രുഗഡ്-പസിഘട്ട് പാതയില്‍ നടന്നു. അലയന്‍സ് എയര്‍ ആണ് സർവ്വീസ് നടത്തിയത്. കേന്ദ്ര മന്ത്രിമാരായ ജ്യോതിരാതിന്ധ്യ സിന്ധ്യ, കിരണ്‍ റിജ്ജു എന്നിവരും, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അസമിലെ ദിബ്രുഗഡിലെ മോഹന്‍ബാരി വിമാനത്താവളത്തില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ പാസിഘട്ടിലേക്കുള്ള പറക്കലില്‍ പങ്കെടുത്തു. സിവില്‍ ഓപ്പറേഷനുകള്‍ക്കായി ഇന്ത്യന്‍ നിര്‍മ്മിത വിമാനം പറത്തുന്ന രാജ്യത്തെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനിയായി അലയന്‍സ് എയര്‍ മാറി. ഇതുവരെ […]
ദിബ്രുഗഡ്: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഡോര്‍ണിയര്‍ 228 ന്റെ ആദ്യത്തെ വാണിജ്യ പറക്കല്‍ ദിബ്രുഗഡ്-പസിഘട്ട് പാതയില്‍ നടന്നു. അലയന്‍സ് എയര്‍ ആണ് സർവ്വീസ് നടത്തിയത്. കേന്ദ്ര മന്ത്രിമാരായ ജ്യോതിരാതിന്ധ്യ സിന്ധ്യ, കിരണ്‍ റിജ്ജു എന്നിവരും, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അസമിലെ ദിബ്രുഗഡിലെ മോഹന്‍ബാരി വിമാനത്താവളത്തില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ പാസിഘട്ടിലേക്കുള്ള പറക്കലില്‍ പങ്കെടുത്തു.
സിവില്‍ ഓപ്പറേഷനുകള്‍ക്കായി ഇന്ത്യന്‍ നിര്‍മ്മിത വിമാനം പറത്തുന്ന രാജ്യത്തെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനിയായി അലയന്‍സ് എയര്‍ മാറി. ഇതുവരെ ഡോര്‍ണിയര്‍ 228 വിമാനങ്ങള്‍ സായുധ സേന മാത്രമാണ് ഉപയോഗിച്ചിരുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സാണ് (HAL) ഇതു നിര്‍മ്മിച്ചത്. എച്ച്എഎല്ലിൽ നിന്നും 17 സീറ്റുകളുള്ള രണ്ട് ഡോര്‍ണിയര്‍ 228 വിമാനങ്ങള്‍ വാടകയ്ക്കെടുക്കാന്‍ അലയന്‍സ് എയര്‍ ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഈ മാസം ഏഴിനാണ് എയര്‍ലൈന്‍സിന് ആദ്യത്തെ ഡോര്‍ണിയര്‍ വിമാനം ലഭിച്ചത്.
ദിബ്രുഗഡ്-പാസിഘട്ട്-ലിലാബാരി-ദിബ്രുഗഡ് പാതയില്‍ ഏപ്രില്‍ 18 മുതല്‍ പതിവ് വിമാന സര്‍വീസ് ആരംഭിക്കും. ദിബ്രുഗഡ് വിമാനത്താവളം ഹബ് സ്റ്റേഷനായി അരുണാചല്‍ പ്രദേശിലെ തേസു, മെചുക, സീറോ, ട്യൂട്ടിംഗ് എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ കൂടുതല്‍ വിപുലീകരിക്കും. റീജിയണല്‍ കണക്ടിവിറ്റി സ്‌കീമായ ഉഡാന്‍ (UDAN) പ്രകാരം ആയിരിക്കും സര്‍വീസുകള്‍ നടത്തുന്നത്.