കെ റെയിലിന് കേന്ദ്രാനുമതി കിട്ടുമെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി

ഡെല്‍ഹി : കെ റെയിലില്‍ നടപ്പാക്കുന്നതിനോട് കേന്ദ്രത്തിന് അനുഭാവപൂര്‍ണമായ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡെല്‍ഹിയില്‍ ചര്‍ച്ച നടത്തിയ ശേഷം പത്ര ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വേഗതയും സുരക്ഷയും ഉറപ്പാക്കുന്ന യാത്രാ സൗകര്യം കേരളത്തില്‍ വേണം. അത് പരിസ്ഥിതി സൗഹൃദപരമാകണം. ഇപ്പോള്‍ തിരുവനന്തപുരം- കാസര്‍കോഡ് യാത്രയ്ക്ക് 10-12 മണിക്കൂര്‍ വേണം. ഇത് നാലു മണിക്കൂര്‍ മാത്രമാക്കി കുറയ്ക്കാന്‍ കെ റെയിലിന് കഴിയും. 2050ല്‍ കേരളത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ സംസ്ഥാനമാക്കി മാറ്റണം. അതിനായി റോഡ് […]

Update: 2022-03-24 07:43 GMT
ഡെല്‍ഹി : കെ റെയിലില്‍ നടപ്പാക്കുന്നതിനോട് കേന്ദ്രത്തിന് അനുഭാവപൂര്‍ണമായ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡെല്‍ഹിയില്‍ ചര്‍ച്ച നടത്തിയ ശേഷം പത്ര ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വേഗതയും സുരക്ഷയും ഉറപ്പാക്കുന്ന യാത്രാ സൗകര്യം കേരളത്തില്‍ വേണം. അത് പരിസ്ഥിതി സൗഹൃദപരമാകണം.
ഇപ്പോള്‍ തിരുവനന്തപുരം- കാസര്‍കോഡ് യാത്രയ്ക്ക് 10-12 മണിക്കൂര്‍ വേണം. ഇത് നാലു മണിക്കൂര്‍ മാത്രമാക്കി കുറയ്ക്കാന്‍ കെ റെയിലിന് കഴിയും. 2050ല്‍ കേരളത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ സംസ്ഥാനമാക്കി മാറ്റണം. അതിനായി റോഡ് ഗതാഗതം കുറയ്ക്കണം. സില്‍വര്‍ലൈന്‍ അതിന് പ്രയോജനകരമാകും. ആകെ 63,941 കോടി രൂപയാണ് ചിലവ് വരുന്നത്. വിദേശ വായ്പ നേടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴില്‍ നടന്നു വരികയാണ്. പദ്ധതിയുടെ തത്വത്തിലുള്ള അംഗീകാരം നല്‍കുന്നത് പരിഗണനയിലാണെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
ധനലഭ്യത ഉറപ്പ് വരുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. അടുത്ത 50 വര്‍ഷത്തേക്കുള്ള ഗതാഗതാവശ്യങ്ങള്‍ നിറവേറ്റാന്‍ സില്‍വര്‍ ലൈനിന് കഴിയും. കേരളത്തില്‍ ദേശീയപാതാ വികസനം ത്വരിതഗതിയില്‍ നടന്നു വരികയാണ്. ജലപാതകള്‍ വികസിപ്പിച്ച് സുഗമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags:    

Similar News