image

27 Sep 2022 5:25 AM GMT

ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കും: കെ എസ് യു എം

MyFin Bureau

ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കും: കെ എസ് യു എം
X

Summary

കൊച്ചി: ട്രാവല്‍ ആന്‍റ് ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്കുമെന്ന് ലോക ടൂറിസം ദിനാചരണത്തോടനുബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍(കെ എസ് യു എം )വ്യക്തമാക്കി. കെഎസ് യുഎമ്മിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട കാമ്പര്‍, വോയ് ഹോംസ്, ടെന്‍റ്ഗ്രാംഫംഗ്ഷന്‍ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ ഈ രംഗത്ത് ഇതിനകം തന്നെ കരുത്തറിയിച്ചിട്ടുണ്ട്. മണ്‍സൂണ്‍  അവസാനിച്ചതോടെ കേരളത്തിലേക്ക് വിനോദസഞ്ചാരികളുടെ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇത് ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങള്‍ക്ക് ഗുണം ചെയ്യും. ഇത് മനസ്സിലാക്കി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ […]


കൊച്ചി: ട്രാവല്‍ ആന്‍റ് ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്കുമെന്ന് ലോക ടൂറിസം ദിനാചരണത്തോടനുബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍(കെ എസ് യു എം )വ്യക്തമാക്കി.
കെഎസ് യുഎമ്മിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട കാമ്പര്‍, വോയ് ഹോംസ്, ടെന്‍റ്ഗ്രാംഫംഗ്ഷന്‍ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ ഈ രംഗത്ത് ഇതിനകം തന്നെ കരുത്തറിയിച്ചിട്ടുണ്ട്.
മണ്‍സൂണ്‍ അവസാനിച്ചതോടെ കേരളത്തിലേക്ക് വിനോദസഞ്ചാരികളുടെ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇത് ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങള്‍ക്ക് ഗുണം ചെയ്യും. ഇത് മനസ്സിലാക്കി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയും സഹായവും കെഎസ് യു എം നല്‍കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അനൂപ് അംബിക പറഞ്ഞു. കേരളം കാല്‍നൂറ്റാണ്ടായി ആഗോള-ദേശീയ പ്രശസ്തിയുള്ള പ്രധാന ടൂറിസം കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം വ്യവസായത്തിന്‍റെ പുനരുജ്ജീവനം ഫലപ്രദമായി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് കെ എസ് യു എമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ കാമ്പര്‍ (WWW.Campper.com)ദക്ഷിണേന്ത്യയിലെ 200 ഓളം ക്യാമ്പ് സൈറ്റുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സഞ്ചാരികളെ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കാന്‍ പ്രാപ്തരാക്കുന്നതിനും ഉത്തരവാദിത്ത ടൂറിസം വളര്‍ത്തുന്നതിനുമായി ക്യാമ്പര്‍മാര്‍ക്കായി ബുക്കിംഗ് സുഗമമാക്കുകയും അവര്‍ക്ക് മികച്ച അനുഭവം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കൊപ്പം അവധിക്കാലം ചിലവഴിക്കുന്നതിനായി സുരക്ഷിതമായ വില്ലാ സൗകര്യം ആഗ്രഹിക്കുന്നവര്‍ക്കായി കോഴിക്കോട് ആസ്ഥാനമായിട്ടുള്ള വോയ് ഹോംസ് ((https://Voyahomes.com)സൗകര്യമൊരുക്കുന്നു. അന്‍പതിലധികം പ്രോപ്പര്‍ട്ടികളിലായി 268 മുറികള്‍ വോയ് ഹോംസ് ഇവര്‍ സഞ്ചാരികള്‍ക്കായി മുന്നോട്ടു വയ്ക്കുന്നുണ്ട്. 11 സ്ഥലങ്ങളില്‍ ഇത് പ്രവര്‍ത്തിക്കുന്നുണ്ട്.
സഞ്ചാരികള്‍ ധാരാളമെത്തുന്ന മൂന്നാറില്‍ 2017-ല്‍ ആരംഭിച്ച ടെന്‍റ് ഗ്രാം (www.tentgram.com)സാധാരണക്കാര്‍ക്കും താങ്ങാനാകുന്ന ബജറ്റ് പാക്കേജില്‍ ഒറ്റ രാത്രി കൊണ്ട് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുന്നു. കയാക്കിംഗ്, സിപ്പ് ലൈനിംഗ്, ട്രെക്കിംഗ് തുടങ്ങിയവയും സഞ്ചാരികള്‍ക്കായി ഇവര്‍ ഒരുക്കിയിരിക്കുന്നു
'പുനര്‍വിചിന്തന ടൂറിസം' എന്നതാണ് 2022 ലെ ലോക ടൂറിസം ദിനാചരണത്തിന്‍റെ പ്രമേയം.