image

10 Sep 2022 6:17 AM GMT

Politics

റഷ്യ-യുക്രെയ്ന്‍ യുദ്ധം ടൂറിസത്തിന് തിരിച്ചടി:യുഎന്‍ ടൂറിസം സെക്രട്ടറി ജനറല്‍

MyFin Desk

റഷ്യ-യുക്രെയ്ന്‍ യുദ്ധം ടൂറിസത്തിന് തിരിച്ചടി:യുഎന്‍ ടൂറിസം സെക്രട്ടറി ജനറല്‍
X

Summary

 കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറിവരുന്ന ടൂറിസം മേഖലയെ റഷ്യ-യുക്രെയിന്‍ യുദ്ധം സാരമായി ബാധിക്കുന്നുണ്ടെന്ന് യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) സെക്രട്ടറി ജനറല്‍ സുറബ് പോളോലികാഷ്വിലി. ചൈന പോലുള്ള രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ടൂറിസം വ്യവസായത്തിന് ചൈനീസ് വിപണി വളരെ പ്രധാനമാണ്. ചൈന പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. അവര്‍ക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും ഇത് വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നത്,' അദ്ദേഹം പറഞ്ഞു. വിലക്കയറ്റം ഹോട്ടലിന്റെയും ഗതാഗതത്തിന്റെയും ചെലവിനെ ബാധിച്ചു. […]


കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറിവരുന്ന ടൂറിസം മേഖലയെ റഷ്യ-യുക്രെയിന്‍ യുദ്ധം സാരമായി ബാധിക്കുന്നുണ്ടെന്ന് യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) സെക്രട്ടറി ജനറല്‍ സുറബ് പോളോലികാഷ്വിലി. ചൈന പോലുള്ള രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ടൂറിസം വ്യവസായത്തിന് ചൈനീസ് വിപണി വളരെ പ്രധാനമാണ്. ചൈന പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. അവര്‍ക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും ഇത് വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നത്,' അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം ഹോട്ടലിന്റെയും ഗതാഗതത്തിന്റെയും ചെലവിനെ ബാധിച്ചു. ഇന്നത്തെ പ്രശ്നങ്ങള്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ ചെലവഴിക്കാനുള്ള കഴിവില്ലായ്മയും യുദ്ധവുമാണ്. യുദ്ധം അന്താരാഷ്ട്ര സന്ദര്‍ശകരുടെ ഘടനയെ തന്നെ മാറ്റിമറിച്ചു. റഷ്യ തന്നെ ഒരു വലിയ വിപണിയാണ്, പ്രത്യേകിച്ച് യൂറോപ്പിനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡിന് ശേഷം ടൂറിസം മേഖല വളരെയധികം മാറിയെന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു. 'ആളുകള്‍ ഇപ്പോള്‍ കുറച്ച് യാത്രകള്‍ ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. കൂടുതല്‍ സമയം താമസിക്കുന്നതിനായാണ് ചെലവഴിക്കുന്നത്. വിനോദസഞ്ചാരികളുടെ പ്രായം ഒരുപാട് മാറി. ചെറുപ്പക്കാര്‍ ധാരാളം യാത്ര ചെയ്യുന്നു. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം കുതിച്ചുയരുകയാണ്. കോവിഡ് കാലത്ത് വിനോദസഞ്ചാരികള്‍ ആദ്യം ആഭ്യന്തരമായി യാത്ര ചെയ്യാന്‍ തുടങ്ങിയത് കാരണം പുറത്തേക്കുള്ള യാത്രയില്‍ അവര്‍ അധികം ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.