11 Jun 2022 5:17 AM GMT
Summary
വിമാന യാത്രക്കാർക്കുള്ള കോവിഡ് -19 ടെസ്റ്റിംഗ് ആവശ്യകത ബൈഡൻ ഭരണകൂടം ഞായറാഴ്ച ഒഴിവാക്കും. യുഎസ് പൗരന്മാർ ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനങ്ങളിൽ കയറുന്നതിന് ഒരു ദിവസം മുൻപ് എടുത്ത കോവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഞായറാഴ്ച മുതൽ ഇനി അതിന്റെ ആവശ്യമില്ല. കോവിഡ് നിയന്ത്രണങ്ങളാൽ അന്താരാഷ്ട്ര യാത്രകൾ ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനികളും വിനോദ സഞ്ചാര മേഖലയിലെ മറ്റ് ഉദ്യോഗസ്ഥരും കോവിഡ് പരിശോധന ഉപേക്ഷിക്കാൻ സർക്കാരിനോട് പലകുറി ആവശ്യപ്പെട്ടിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ വിദേശത്ത് കുടുങ്ങിപ്പോകുമോ എന്ന ആശങ്ക […]
വിമാന യാത്രക്കാർക്കുള്ള കോവിഡ് -19 ടെസ്റ്റിംഗ് ആവശ്യകത ബൈഡൻ ഭരണകൂടം ഞായറാഴ്ച ഒഴിവാക്കും. യുഎസ് പൗരന്മാർ ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനങ്ങളിൽ കയറുന്നതിന് ഒരു ദിവസം മുൻപ് എടുത്ത കോവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഞായറാഴ്ച മുതൽ ഇനി അതിന്റെ ആവശ്യമില്ല.
കോവിഡ് നിയന്ത്രണങ്ങളാൽ അന്താരാഷ്ട്ര യാത്രകൾ ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനികളും വിനോദ സഞ്ചാര മേഖലയിലെ മറ്റ് ഉദ്യോഗസ്ഥരും കോവിഡ് പരിശോധന ഉപേക്ഷിക്കാൻ സർക്കാരിനോട് പലകുറി ആവശ്യപ്പെട്ടിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ വിദേശത്ത് കുടുങ്ങിപ്പോകുമോ എന്ന ആശങ്ക കാരണം യാത്രികർ അന്താരാഷ്ട്രതലത്തിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കിയിരുന്നു.
മഹാമാരിയിൽ നിന്നുള്ള രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കലിന് യാത്രയും ടൂറിസവുമാണ് പ്രധാനം. അതിനാൽ യാത്രക്കാരുടെ ഒഴുക്കിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് ഈ തീരുമാനം. യാത്ര ചെയ്യുന്ന പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സിഡിസി-യുടെ ( സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ) തീരുമാനം ശാസ്ത്രത്തിന്റെയും ലഭ്യമായ ഡാറ്റയുടെയും അടിസ്ഥാനത്തിലാണ്. പിന്നീട് ആവശ്യമെങ്കിൽ കോവിഡ് പരിശോധന പുനഃസ്ഥാപിക്കാൻ ഏജൻസി മടിക്കില്ലെന്നും യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഉദ്യോഗസ്ഥർ അറിയിച്ചു.