22 Nov 2022 11:49 AM GMT
ഡെല്‍ഹി: മൊബൈല്‍ കമ്പനികള്‍ അടുത്തഘട്ട നിരക്കുയര്‍ത്തലിനൊരുങ്ങന്നാതായി സൂചനകള്‍. നിലവില്‍ ഭാരതി എയര്‍ടെല്ലാണ് രണ്ട് സര്‍ക്കിളുകളിലെ നിരക്ക് 57 ശതമാനത്തോളം ഉയര്‍ത്തിയിരിക്കുന്നത്. ഹരിയാന, ഒഡീഷ സര്‍ക്കിളുകളിലെ 28 ദിവസത്തെ പ്ലാനാണ് 57 ശതമാനം വര്‍ധിപ്പിച്ച് 155 രൂപയാക്കിയിരിക്കുന്നത്. ടോക് ടൈമും, 200 എംബി ഡാറ്റയും ഉള്‍പ്പെടെ 28 ദിവസത്തേക്ക് 99 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ എയര്‍ടെല്‍ പ്ലാന്‍. അതാണ് 155 രൂപയാക്കിയിരിക്കുന്നത്.
ഇപ്പോള്‍ രണ്ട് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിരിക്കുന്ന പ്ലാന്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ടെല്ലിന്റെ ഒരു മാസത്തേക്കുള്ള 109,111 എന്നീ പ്ലാനുകളും നിലവില്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു മുമ്പ് 2021 ല്‍ എയര്‍ടെല്‍ 28 ദിവസത്തെ പ്ലാന്‍ 79 രൂപയില്‍ നിന്നും 99 രൂപയിലേക്ക് ഉയര്‍ത്തിയിരുന്നു.