23 Jun 2022 8:43 AM IST
Summary
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മൂന്ന് സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ വരാനിരിക്കുന്ന 5ജി ലേലത്തില്‍ 71,000 കോടി രൂപയുടെ സ്പെക്ട്രം വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇത് റേഡിയോ തരംഗങ്ങളില്‍ ഭൂരിഭാഗവും വില്‍ക്കപ്പെടാതെ പോകുന്നതിന് കാരണമാകുമെന്നും ഗവേഷണ സ്ഥാപനമായ ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്. അള്‍ട്രാ-ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെ അഞ്ചാം തലമുറ അല്ലെങ്കില്‍ 5G ടെലികോം സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ കഴിവുള്ള ഏകദേശം 4.3 ലക്ഷം കോടി രൂപയുടെ എയര്‍വേവുകളാണ് സര്‍ക്കാര്‍ അടുത്ത മാസം ലേലം ചെയ്യുന്നത്. സംരംഭങ്ങള്‍ക്ക് […]
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മൂന്ന് സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ വരാനിരിക്കുന്ന 5ജി ലേലത്തില്‍ 71,000 കോടി രൂപയുടെ സ്പെക്ട്രം വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇത് റേഡിയോ തരംഗങ്ങളില്‍ ഭൂരിഭാഗവും വില്‍ക്കപ്പെടാതെ പോകുന്നതിന് കാരണമാകുമെന്നും ഗവേഷണ സ്ഥാപനമായ ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്.
അള്‍ട്രാ-ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെ അഞ്ചാം തലമുറ അല്ലെങ്കില്‍ 5G ടെലികോം സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ കഴിവുള്ള ഏകദേശം 4.3 ലക്ഷം കോടി രൂപയുടെ എയര്‍വേവുകളാണ് സര്‍ക്കാര്‍ അടുത്ത മാസം ലേലം ചെയ്യുന്നത്. സംരംഭങ്ങള്‍ക്ക് നേരിട്ട് സ്പെക്ട്രം അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതി മെഗാ ലേലത്തിന് പ്രതികൂല ഫലമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിതരണം സമൃദ്ധമാണെങ്കിലും, ട്രായ് നിര്‍ദ്ദേശിച്ച റിസര്‍വ് വിലകള്‍ ഇപ്പോഴും ഉയര്‍ന്നതാണെന്ന ടെലികോം കമ്പനികളുടെ അവകാശവാദം പരിഗണിക്കുകയോ വില കുറയ്ക്കുകയോ സര്‍ക്കാര്‍ ചെയ്തിട്ടില്ല. ടെലികോം കമ്പനികള്‍ 10 ബാന്‍ഡുകളില്‍ നാല് എണ്ണം മാത്രമേ ലേലം വിളിക്കുന്നുള്ളൂ, സ്‌പെക്ട്രം അടിസ്ഥാന വിലയ്ക്കാകും വില്‍ക്കുന്നത്. ജിയോ, ഭാരതി, വി എന്നിവയ്ക്ക് യഥാക്രമം 37500 കോടി, 25000 കോടി, 8500 കോടി എന്നിങ്ങനെയായിരിക്കുമെന്നാണ് കണക്കാക്കുന്ന സ്പെക്ട്രം ചെലവ് എന്നും ഐഐഎഫ്എല്‍ പറഞ്ഞു. എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരും 20 വര്‍ഷത്തിനുള്ളില്‍ തുല്യ വാര്‍ഷിക ഗഡുക്കള്‍ എന്ന ഓപ്ഷന്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍, ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന് 6,200 രൂപ വരുമാനം ലഭിക്കുമെന്നും ഗവേഷണ സ്ഥാപനം പറഞ്ഞു.
പ്രീമിയം 700 മെഗാഹെര്‍ട്സ് ബാന്‍ഡ് സ്പെക്ട്രത്തിന് കരുതല്‍ വില കൂടുതല്‍ കുറയ്ക്കാന്‍ കാത്തിരിക്കുന്നതിനാല്‍ ടെലികോം കമ്പനികള്‍ അത് തെരഞ്ഞെടുത്തേക്കില്ല. ജിയോയും, ഭാരതിയും യഥാക്രമം 850 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ് ബാന്‍ഡുകള്‍ ലേലം വിളിച്ച് അവരുടെ സബ്-1 ജിഗാഹെര്‍ട്സ് ഹോള്‍ഡിംഗുകള്‍ ഉയര്‍ത്തിയേക്കാം.
'1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്്‌സ്, 2300 മെഗാഹെര്‍ട്‌സ്, 2500 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളില്‍ ഞങ്ങള്‍ ബിഡ്ഡുകളൊന്നും അനുമാനിക്കുന്നില്ല. 3.6 ജിഗഹെര്‍ട്‌സിലുള്ള ബിഡ്ഡുകള്‍ പ്രവചിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്,' അതില്‍ പറയുന്നു. 3.6 ജിഗഹെര്‍ട്‌സ്, 28 ജിഗഹെര്‍ട്‌സ് ബാന്‍ഡുകളില്‍ ടെലികോം കമ്പനികള്‍ക്ക് ചെറിയ അളവില്‍ ലേലം വിളിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 5G സാങ്കേതികവിദ്യയുടെ പ്രധാന റേഡിയോ തരംഗങ്ങളായാണ് ഇത് കണക്കാക്കുന്നത്. ഇതിന്റെ ഉപയോഗം സ്‌പെക്ട്രം ഉപയോഗ നിരക്കില്‍ വലിയ ലാഭമുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
വരാനിരിക്കുന്ന 5G ലേലത്തില്‍ പുതിയ റേഡിയോ തരംഗങ്ങള്‍ വാങ്ങുന്നതിന് ആനുപാതികമായി സ്‌പെക്ട്രം ഉപയോഗ നിരക്കുകള്‍ കുറയ്ക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാരെ പ്രാപ്തരാക്കുന്ന പുതിയ ഉത്തരവ് ടെലികോം വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.