21 May 2022 9:10 AM IST
Agriculture and Allied Industries
വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിയുന്ന സംവിധാനവുമായി ട്രായ്
MyFin Desk
Summary
വിളിക്കുമ്പോൾ ഫോൺ സ്ക്രീനുകളിൽ വിളിക്കുന്നയാളുടെ കെവൈസി അധിഷ്‌ഠിത പേര് പ്രദർശിപ്പിക്കുന്നതിനായി ഒരു സംവിധാനം ടെലകോം റെഗുലേറ്റർ ട്രായ് ഉടൻ ആരംഭിക്കും. ഇത് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തും. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികോം (DoT)-ൽ നിന്ന് ഇത് ആരംഭിക്കുന്നതിനെക്കുറിച്ച്, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ഒരു പരാമർശം ലഭിച്ചിട്ടുണ്ട്. നീക്കം നടപിലാക്കാനുള്ള ചർച്ച ഉടൻ ആരംഭിക്കുമെന്ന് ട്രായ് ചെയർമാൻ പി.ഡി. വഖേല പറഞ്ഞു. കെ വൈ സി പ്രകാരം വിളിക്കുന്നയാളെ തിരിച്ചറിയാൻ സഹായിക്കും എന്നതിനാൽ ഈ നീക്കം […]
വിളിക്കുമ്പോൾ ഫോൺ സ്ക്രീനുകളിൽ വിളിക്കുന്നയാളുടെ കെവൈസി അധിഷ്‌ഠിത പേര് പ്രദർശിപ്പിക്കുന്നതിനായി ഒരു സംവിധാനം ടെലകോം റെഗുലേറ്റർ ട്രായ് ഉടൻ ആരംഭിക്കും. ഇത് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തും.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികോം (DoT)-ൽ നിന്ന് ഇത് ആരംഭിക്കുന്നതിനെക്കുറിച്ച്, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ഒരു പരാമർശം ലഭിച്ചിട്ടുണ്ട്.
നീക്കം നടപിലാക്കാനുള്ള ചർച്ച ഉടൻ ആരംഭിക്കുമെന്ന് ട്രായ് ചെയർമാൻ പി.ഡി. വഖേല പറഞ്ഞു. കെ വൈ സി പ്രകാരം വിളിക്കുന്നയാളെ തിരിച്ചറിയാൻ സഹായിക്കും എന്നതിനാൽ ഈ നീക്കം പ്രധാന്യമർഹിക്കുന്നതും, ഇത്തരത്തിൽ ക്രൗഡ് സൗർസിങ് ഡാറ്റയിലെ വിവരങ്ങൾ വച്ച് സേവനം ചെയുന്ന മറ്റു ആപ്പുകളേക്കാൾ സുതാര്യവും, സുരക്ഷിതവും ആണ്.