30 Jun 2023 11:56 AM
Summary
- സൂം വഴിയുള്ള ഔദ്യോഗിക മീറ്റിംഗുകൾക്ക് ഇന്റലിജൻസ് ഡയറക്ടർ
- വീഡിയോ കോളിൽ പങ്കെടുക്കുന്നവരെയെല്ലാം ഒരു ഫ്രെയിമിൽ ഉൾപ്പെടുത്തുന്ന സംവിധാനം
- ഓരോ ചലനങ്ങളും തിരിച്ചറിയാം
എല്ലാവർക്കും സുപരിചിതമായ വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോം നമ്മുടെ ദിനചര്യയുടെ ഭാഗമായി മാറിയ കാലം ഉണ്ടായിരുന്നു. കോവിഡ് കാലഘട്ടത്തിൽ നമ്മുടെ കുട്ടികളുടെ പഠനമുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് സൂം പോലെയുള്ള വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമുകള്‍ വലിയ ആശ്രയം ആയിരുന്നുവെന്നതിൽ സംശയം ഇല്ല. കൊറോണ സമയത്ത് ജോലികളിൽ അധികവും വർക്ക് ഫ്രം ഹോമിലേക്ക് മാറിയപ്പോഴും ഔദ്യോഗിക കാര്യങ്ങളുടെ ഏകോപനത്തിനായി ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ അനുഗ്രഹമായി
സൂം ഇന്റലിജന്റ് ഡയറക്ടർ
സൂം വീഡിയോ കോൺഫറൻസിങ് പ്ലാറ്റ് ഫോമിൽ കമ്പനി പുതിയ സേവനം അവതരിപ്പിക്കുന്നു. എ ഐ യുടെ സഹായത്തോടെ വീഡിയോ കോളിൽ പങ്കെടുക്കുന്നവരെയെല്ലാം ഒരു ഫ്രെയിമിൽ ഉൾപ്പെടുത്തുന്ന സംവിധാനമാണ് സൂം ഇന്റലിജന്റ് ഡയറക്ടർ. ഒന്നിലധികം. ക്യാമറകൾ ഉള്ള റൂമുകൾക്ക് ഇന്റലിജൻസ് ഡയറക്ടർ ഫീച്ചർ ലഭ്യമാണ്. വീഡിയോ കോളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ചലനങ്ങൾ അറിയാൻ ഈ ഫീച്ചർ സഹായിക്കും.
ഉദാഹരണത്തിന് ഒരു കോൺഫറൻസ് റൂമിൽ 10 ആളുകൾ സൂം വഴി മാനേജരുമായി സംസാരിക്കുന്നു. ഇന്റലിജൻസ് ക്യാമറ ഉപയോഗിച്ച് എല്ലാവരെയും ഉൾകൊള്ളുന്ന രീതിയിൽ ക്രോപ് ചെയ്തു ഒറ്റ ഫ്രെയ്മിൽ ഉൾക്കൊള്ളിക്കും. ഓരോരുത്തരെയും വ്യത്യസ്ത വിന്ഡോകളിയായി കാണാൻ മാനേജർക്ക് സാധിക്കും. സൂം കോൺഫറൻസ് പങ്കെടുക്കുന്ന ഓരോരുത്തരുടെയും ചലനങ്ങൾ കൃത്യമായി കാണാനാവും.
സ്മാർട്ട് ഗാലറി ഫീച്ചർ
സ്മാർട്ട് ഗാലറി ഫീച്ചറിന്റെ വികസിപ്പിച്ച രൂപമാണ് ഈ ഫീച്ചർ. ഒരു സൂം റൂമിൽ 16 ആളുകളെ വരെ ഉൾക്കൊള്ളിക്കാനാവും. ഇടത്തരം മുറി മുതൽ വലിയ മുറികൾക്കും സൂമിൽ ഇന്റലിജൻസ് ഡയറക്ടർ രൂപകല്പന ചെയ്യുന്നു.