image

18 Jan 2024 9:32 AM GMT

Technology

യുട്യൂബ് 100 ജീവനക്കാരെ പിരിച്ചുവിടുന്നു. നടപടി റീ സ്ട്രക്ചറിന്റെ ഭാഗമായി

MyFin Desk

youtube lays off 100 employees
X

Summary

  • റീ സ്ട്രക്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണു പിരിച്ചുവിടലെന്നാണ് സൂചിപ്പിച്ചത്
  • 1,000-ത്തിലധികം തൊഴിലാളികളെ കഴിഞ്ഞ ആഴ്ച ഗൂഗിള്‍ പിരിച്ചുവിട്ടിരുന്നു
  • 2024-ല്‍ കൂടുതല്‍ ജോലി വെട്ടിക്കുറയ്ക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ


ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ്, ക്രിയേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് ടീമില്‍ നിന്നാണു 100 ജീവനക്കാരെ പിരിച്ചുവിടുന്നത്.

ഇവര്‍ക്ക് യുട്യൂബിലെ തന്നെ മറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരമുണ്ടായിരിക്കുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.

എഞ്ചിനീയറിംഗ്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ഡിവിഷനുകളില്‍ നിന്നായി 1,000-ത്തിലധികം തൊഴിലാളികളെ കഴിഞ്ഞ ആഴ്ച ഗൂഗിള്‍ പിരിച്ചുവിട്ടിരുന്നു. ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ 2024-ല്‍ കൂടുതല്‍ ജോലി വെട്ടിക്കുറയ്ക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ യുട്യൂബ് 100 ജീവനക്കാരെ പിരിച്ചുവിടുന്നത്.

യുട്യൂബിന്റെ ക്രിയേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് ടീമിനെ റീ സ്ട്രക്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണു പിരിച്ചുവിടലെന്നാണ് യുട്യൂബിന്റെ ചീഫ് ബിസിനസ് ഓഫീസറായ മേരി എല്ലെന്‍ കോ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചത്.

യുട്യൂബിന്റെ ക്രിയേറ്റര്‍ മാനേജ്‌മെന്റ് ടീമുകളെ ഓരോ രാജ്യത്തിന്റെയും അടിസ്ഥാനത്തില്‍ പ്രാദേശികവല്‍ക്കരിക്കുകയാണ് റീ സ്ട്രക്ചര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.