image

6 April 2023 12:17 PM IST

Technology

വാട്‌സാപ്പ് ഡിസൈന്‍ മാറുമോ?

MyFin Desk

whatsapp with a design update
X

Summary

  • ഫെബ്രുവരിയില്‍ 40 ലക്ഷത്തിലധികം വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു


പുത്തന്‍ ഫീച്ചറുകളുടെ രൂപത്തിലാണ് വാട്‌സാപ്പില്‍ ഇതുവരെ മാറ്റങ്ങള്‍ വന്നതെങ്കില്‍ വൈകാതെ ഡിസൈന്‍ തന്നെ അടിമുടി മാറിയേക്കുമെന്ന് സൂചന. വാട്‌സാപ്പിലെ ചാറ്റുകള്‍ പ്രത്യേകമായി ലോക്ക് ചെയ്യാന്‍ സാധ്യത ഒരുങ്ങുമെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് പുറത്ത് വിട്ട് ദിവസങ്ങള്‍ക്കമാണ് പുതിയ വിവരങ്ങളും പുറത്ത് വരുന്നത്.

പുതിയ ഡിസൈനിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വന്നുവെന്നും റിപ്പോര്‍ട്ടകള്‍ വ്യക്തമാക്കുന്നു. ലോക്ക് സംവിധാനം വരുന്നുവെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആപ്പിന് മൊത്തമായി ലോക്ക് സംവിധാനം ഇപ്പോഴും ഉണ്ടെങ്കിലും ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ വന്നിരുന്നില്ല. ഈ ഫീച്ചറിന്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ബീറ്റാ വേര്‍ഷനിലാകും പുതിയ ഫീച്ചര്‍ ആദ്യം ലഭ്യമാകുക.

ഇതുമായി ബന്ധപ്പെട്ട് കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. കമ്പ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന വാട്‌സാപ്പ് വേര്‍ഷനില്‍ (വിന്‍ഡോസ് വേര്‍ഷന്‍) അടുത്തിടെയാണ് കമ്പനി മാറ്റങ്ങള്‍ കൊണ്ടുവന്നത്. അതിവേഗത്തില്‍ ആപ്പ് ലോഡാകും എന്നതാണ് ഇതിന്റെ ആദ്യത്തെ പ്രത്യേകത.