20 March 2023 1:13 PM IST
ചാറ്റ് ജിപിറ്റി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഇന്ത്യന്‍ തൊഴില്‍മേഖലയെ അടിമുടി മാറ്റുമോ ?
MyFin Desk
Summary
- ചാറ്റ് ജിപിടി പ്ലസ് സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് കമ്പനി അടുത്തിടെ അവതരിപ്പിച്ച എഐ ഭാഷാമോഡലായ ജിപിടി -4 അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാവും.
ഓപ്പണ്‍ എഐ എന്ന കമ്പനി അവതരിപ്പിച്ച ചാറ്റ് ജിപിറ്റി എന്ന എഐ ചാറ്റ് ബോട്ടിന് ദിനംപ്രതി ഉപഭോക്താക്കള്‍ വര്‍ധിച്ച് വരുമ്പോള്‍ രാജ്യത്തെ വിവിധ തൊഴില്‍ മേഖലയിലും ഈ സാങ്കേതികവിദ്യയുടെ ആധിപത്യം ഏറുകയാണ്. ചാറ്റ് ജിപിറ്റി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഇന്ത്യന്‍ അവതരിപ്പിച്ചതോടെ കണ്ടന്റ് റൈറ്റിംഗിലടക്കം ടെക്‌നോളജി ഭരിക്കുമെന്നുറപ്പ്.
രാജ്യത്തെ മിക്ക തൊഴിലുകള്‍ക്കും ചാറ്റ് ജിപിറ്റിയുടെ ഉപയോഗം അറിഞ്ഞിരിക്കേണ്ടതായി വരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അടത്തിടെ ജപ്പാനിലടക്കം ഉദ്യോഗാര്‍ത്ഥികളോട് ചാറ്റ് ജിപിറ്റിയുടെ ഉപയോഗം അറിഞ്ഞിരിക്കണമെന്ന് ഒരു ടെക്ക് സ്റ്റാര്‍ട്ടപ്പ് ആവശ്യപ്പെട്ടത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ചാറ്റ് ജിപിടി പ്ലസ് സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് കമ്പനി അടുത്തിടെ അവതരിപ്പിച്ച എഐ ഭാഷാമോഡലായ ജിപിടി -4 അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാവും. നേരത്തെയുണ്ടായിരുന്ന 3.5 വേര്‍ഷനെ അപേക്ഷിച്ച് ജിപിറ്റി 4ന് കൃത്യതയുണ്ടാകുമെന്നും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
യൂസര്‍ നല്‍കുന്ന ടെക്സ്റ്റിലെ 25000 വാക്കുകള്‍ പ്രോസസ് ചെയ്യാനുള്ള കഴിവുണ്ട് ജിപിടി-4 ന്. മാത്രമല്ല യൂസര്‍ നല്‍കുന്ന ലിങ്കിലെ ടെക്സ്റ്റുകള്‍ പ്രൊസസ് ചെയ്യാനും സാധിക്കും. ജിപിടി-4 ന്റെ പുതിയഫീച്ചറുകള്‍ ആദ്യം ഉപയോഗിക്കാനാവും എന്നതാണ് ചാറ്റ്ജിപിടി പ്ലസ് സബ്സ്‌ക്രിപ്ഷന്റെ നേട്ടം.
ജപ്പാനും ചാറ്റ് ജിപിറ്റിയും
ജപ്പാനിലെ ടോക്കിയോയിലുള്ള ലെയര്‍ എക്സ് എന്ന കമ്പനിയാണ് ജോലിയ്ക്ക് വരുന്നവര്‍ക്കിടയില്‍ ചാറ്റ് ജിപിറ്റിയിലുള്ള പ്രാവീണ്യം അറിയാന്‍ ശ്രമിച്ചത്.. മാത്രമല്ല അവരുടെ കഴിവുകള്‍ ചാറ്റ് ജിപിറ്റി ഉപയോഗിച്ച് അളക്കാന്‍ ശ്രമിക്കുമെന്ന് കമ്പനി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ മിക്ക് സ്റ്റാര്‍ട്ടപ്പുകളും ഇപ്പോള്‍ ചാറ്റ് ജിപിറ്റി ഉപയോഗിക്കുന്നുണ്ട്.
ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ് വിഷ്വല്‍ ചാറ്റ് ജിപിറ്റി അവതരിപ്പിച്ചുവെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. കണ്‍ട്രോള്‍ നെറ്റ്, ട്രാന്‍സ്‌ഫോമേഴ്‌സ്, സ്റ്റേബിള്‍ ഡിഫ്യൂഷന്‍ തുടങ്ങിയ ഉള്‍പ്പടെയുള്ള വിഷ്വല്‍ ഫൗണ്ടേഷന്‍ മോഡലുകളുടെ സഹായത്തോടെയാണ് പുത്തന്‍ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇതുവരെ ടെക്‌സറ്റായിരുന്നു ചാറ്റ് ജിപിറ്റി തിരിച്ചറിഞ്ഞിരുത്തതെങ്കില്‍ ഇനി മുതല്‍ ചിത്രങ്ങളും സാധിക്കുമെന്ന് ചുരുക്കം. നിലവില്‍ ഇത് ട്രയല്‍ രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.