image

15 Jan 2025 12:08 PM GMT

Technology

കൂടുതല്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

MyFin Desk

കൂടുതല്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്
X

Summary

  • ചാറ്റുകള്‍ കൂടുതല്‍ രസകരമാകുമെന്ന് മെറ്റ അധികൃതര്‍
  • പുത്തന്‍ ക്യാമറ ഇഫക്ടുകളും, സെല്‍ഫി സ്റ്റിക്കറുകളും, ഷെയര്‍ എ സ്റ്റിക്കര്‍ പായ്ക്കും ഇതില്‍ ഉള്‍പ്പെടും


വാട്‌സ്ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ. ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കുന്നതിന് പുതിയ ക്യാമറ ഇഫക്ടുകളും സെല്‍ഫി സ്റ്റിക്കറുകളും ക്വിക്കര്‍ റിയാക്ഷനുകളുമാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

വാട്സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരവും അനായാസവുമാക്കുന്നതിന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പുത്തന്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചുകൊണ്ട് മെറ്റ അധികൃതര്‍ വ്യക്തമാക്കി. പുത്തന്‍ ക്യാമറ ഇഫക്ടുകളും, സെല്‍ഫി സ്റ്റിക്കറുകളും, ഷെയര്‍ എ സ്റ്റിക്കര്‍ പായ്ക്കും, ക്വിക്കര്‍ റിയാക്ഷനുകളും ഉള്‍പ്പെടെയുള്ള ഫീച്ചറുകളാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വീഡിയോയോയും ഫോട്ടോയും കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഫില്‍ട്ടറുകളും ഇഫക്ടുകളും ഉള്‍പ്പെടുത്തിയതിന് പുറമെ 30പുതിയ ബാക്ക്ഗ്രൗണ്ടുകളും പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടും.കൂടാതെ സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കി മാറ്റാവുന്ന ഓപ്ഷന്‍, സ്റ്റിക്കര്‍ പാക്കുകള്‍ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകുന്ന ഫീച്ചര്‍, മെസേജില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച റിയാക്ഷനുകള്‍ സ്‌ക്രോള്‍ ചെയ്ത് കാണാവുന്ന സംവിധാനം എന്നിവയും വാട്ട്സ് ആപ്പില്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ സവിശേഷതകളില്‍ ഉള്‍പ്പെടും.

ഇനിയും നിരവധി ഫീച്ചറുകള്‍ വാട്‌സ്ആപ്പിലേക്ക് വരുമെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മെറ്റ അധികൃതര്‍ അറിയിച്ചു.