1 April 2023 11:15 AM
Summary
- ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന വാട്സാപ്പ് വേര്‍ഷനില്‍ (വിന്‍ഡോസ് വേര്‍ഷന്‍) മാറ്റങ്ങള്‍ വരുത്തിയത്.
വാട്‌സാപ്പ് ചാറ്റ് മൂലം ജീവിതത്തില്‍ പൊല്ലാപ്പ് അനുഭവിക്കാത്തവരായി ചുരുക്കം ആളുകളേ ഉണ്ടാകൂ. അല്ലെങ്കില്‍ കുറഞ്ഞ പക്ഷം ഇതു മൂലമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുണ്ടാകും. എന്നാലിപ്പോള്‍ ചാറ്റ് ലോക്ക് ചെയ്ത് വെക്കാന്‍ പ്രത്യേക സംവിധാനം വാട്‌സാപ്പ് ഒരുക്കുന്നുവെന്ന് സൂചന. ആപ്പിന് മൊത്തമായി ലോക്ക് സംവിധാനം ഇപ്പോഴും ഉണ്ടെങ്കിലും ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ വന്നിരുന്നില്ല.
കമ്പനി ഇപ്പോള്‍ ഈ ഫീച്ചര്‍ വികസിപ്പിക്കുകയാണെന്ന് വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ബീറ്റാ വേര്‍ഷനിലാകും പുതിയ ഫീച്ചര്‍ ആദ്യം ലഭ്യമാകുക. ഇതുമായ ബന്ധപ്പെട്ട് കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
കമ്പ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന വാട്സാപ്പ് വേര്‍ഷനില്‍ (വിന്‍ഡോസ് വേര്‍ഷന്‍) അടുത്തിടെയാണ് കമ്പനി മാറ്റങ്ങള്‍ കൊണ്ടുവന്നത്. അതിവേഗത്തില്‍ ആപ്പ് ലോഡാകും എന്നതാണ് ഇതിന്റെ ആദ്യത്തെ പ്രത്യേകത.
എട്ട് പേരെ ഉള്‍പ്പെടുത്തി വീഡിയോകോള്‍ ചെയ്യാനും 32 പേരെ ഉള്‍പ്പെടുത്തി ഓഡിയോ കോള്‍ ചെയ്യാനും പുതിയ വേര്‍ഷനില്‍ സാധിക്കും. ഫോണിലുള്ള വേര്‍ഷന് സമാനമായ രീതിയിലാണ് വിന്‍ഡോസ് വേര്‍ഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഫോണിന്റെ സഹായമില്ലാതെ വാട്സാപ്പ് അക്കൗണ്ട് കണക്ട് ചെയ്യാനുള്ള മള്‍ട്ടി ഡിവൈസ് സിങ്കും പുതിയ പതിപ്പ് സപ്പോര്‍ട്ട് ചെയ്യും.
കൃത്യമായി പറഞ്ഞാല്‍ കൈയ്യിലില്ലങ്കിലും വാട്‌സാപ്പ് വിന്‍ഡോസ് ആപ്പ് ഉപയോഗിക്കാനാവും. ലിങ്ക് പ്രിവ്യൂ, സ്റ്റിക്കറുകള്‍ പോലുള്ള ഫീച്ചറുകളും ലഭിക്കും. ഇനി വരുന്ന അപ്ഡേറ്റില്‍ വീഡിയോ/ ഓഡിയോ കോള്‍ ചെയ്യുന്ന അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ഫീച്ചറായും വരിക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.