31 Jan 2025 9:41 AM GMT
Summary
- ലോകത്ത് ആദ്യമായാണ് ഒരു ടെലികോം കമ്പനി വീഡിയോ കോളിങിനായി സാറ്റലൈറ്റ് സേവനം ഉപയോഗപ്പെടുത്തുന്നത്
- യൂറോപ്പിലുടനീളം ഈ സാങ്കേതികവിദ്യ ഉടന്‍ ലഭ്യമാകുമെന്നും വോഡാഫോണ്‍ അവകാശപ്പെടുന്നു
സാങ്കേതിക വിദ്യയില്‍ പുത്തന്‍ കുതിച്ചുചാട്ടവുമായി വോഡഫോണ്‍. സ്മാര്‍ട്ട്‌ഫോണിലൂടെ സാറ്റ്‌ലൈറ്റ് വീഡിയോ കോളിംഗ് നടത്തിയതായാണ് വോഡാഫോണിന്റെ അവകാശവാദം. ലോകത്ത് ആദ്യമായാണ് ഒരു ടെലികോം കമ്പനി വീഡിയോ കോളിങിനായി സാറ്റലൈറ്റ് സേവനം ഉപയോഗപ്പെടുത്തുന്നത്.
വിദൂര ലൊക്കേഷനില്‍ നിന്നാണ് വീഡിയോ കോള്‍ നടത്തിയതെന്നും യൂറോപ്പിലുടനീളം ഈ പ്രത്യേക സാങ്കേതികവിദ്യ ലഭ്യമാകുമെന്നും വോഡാഫോണ്‍ അവകാശപ്പെട്ടു. ഈ സാങ്കേതികവിദ്യയുടെ പ്രയോജനം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ ലഭിക്കും.
വോഡഫോണ്‍ സിഇഒ മാര്‍ഗരിറ്റ ഡെല്ല വാലെയെ, നെറ്റ്വര്‍ക്ക് സിഗ്നല്‍ ഇല്ലാത്ത പ്രദേശത്തുനിന്നും എഞ്ചിനീയറായ റോവന്‍ചെസ്മര്‍ വീഡിയോ കോള്‍ ചെയ്തുവെന്നാണ് പറയുന്നത്. പ്രത്യേക സാറ്റലൈറ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആയിരുന്നു വീഡിയോ കോള്‍ നടത്തിയത്. സേവനം എത്രയും വേഗം ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും മാര്‍ഗരിറ്റ ഡെല്ല വാലെ വ്യക്തമാക്കി.
ഉപഗ്രഹങ്ങളുടെ സഹായത്തോടെ സാധാരണ സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോക്താക്കള്‍ക്ക് ഈസേവനത്തിന് 120Mbps വരെ വേഗത ലഭിക്കും. അതേസമയം നെറ്റ്വര്‍ക്ക് കവറേജിലെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ വോഡഫോണ്‍ ഉള്‍പ്പെടെ പല ടെലികോം കമ്പനികളും ഇപ്പോള്‍ സാറ്റ്‌ലൈറ്റ് സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ മുന്‍നിര, പ്രീമിയം സ്മാര്‍ട്ട്ഫോണുകളില്‍ ഉപഗ്രഹ കണക്റ്റിവിറ്റി ഓപ്ഷനും ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. സാറ്റ്‌ലൈറ്റ് വീഡിയോ കോളിംഗ് നടത്തിയതായി വോഡഫോണ്‍