image

23 Jun 2023 12:28 PM GMT

Technology

ട്വിറ്ററിലെയും ഇൻസ്റ്റയിലെയും വിലയേറിയ താരം; കോഹ്‌ലിയുടെ പോസ്റ്റിന് 8.9 കോടി

MyFin Desk

precious star on twitter and instagram
X

Summary

  • കോഹ്ലിക്കു 253 മില്യൺ ഫോളോവെർസ്
  • ടീം ഇന്ത്യ കരാറില്‍ നിന്ന് പ്രതിവര്‍ഷം 7 കോടി രൂപ
  • പരസ്യ ചിത്രീകരണത്തിന് 7.50 മുതല്‍ 10 കോടി രൂപ വരെ


രാജ്യത്ത് ആയിരക്കണക്കിന് പ്രതിഭാശാലികൾ ഉണ്ടെങ്കിലും ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങൾക്കു വർഷങ്ങളായി ലഭിക്കുന്ന താരപരിവേഷം മറ്റു സ്പോർട്സ് മേഖലയിലെ താരങ്ങൾക്കൊന്നും ലഭിച്ചിട്ടില്ല. ക്രിക്കറ്റ്‌ താരങ്ങളിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി യുടെ പേര് ആഗോള തലത്തിൽ തന്നെ വേറിട്ട്‌ നിൽക്കുന്നു.

ഇൻസ്റ്റയിലും ട്വിറ്ററിലും പോസ്റ്റിന് കോടികൾ

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഒരു പോസ്റ്റിന് 8.9 കോടിയും 2.5 കോടിയുമാണ് കോഹ്ലി ഈടാക്കുന്നത്. ടെന്നീസ് ഇതിഹാസമായ റോജർ ഫെഡററും ഫുട്ബോൾ ഐക്കണുകളുമായ സെർജിയോ റാമോസും വെയിൻ റൂണിയും വരെ ഇൻസ്റ്റാഗ്രാമിൽ കൊഹ്‌ലിയെ ഫോളോ ചെയ്യുന്നു. 253 മില്യൺ ഫോളോവെർസ് ഉള്ള വിരാട് കോഹ്ലി യെ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം എന്ന് വിളിക്കുന്നതിൽ തെറ്റില്ല.

1050 കോടിയുടെ ആസ്തി

സ്റ്റോക്ക് ഗ്രോയുടെ കണക്കനുസരിച്ച് 1050 കോടി രൂപയാണ് കോഹ്ലിയുടെ ആസ്തി. ഇന്ത്യന്‍ ക്രിക്കറ്റ് കരാറുകള്‍, അംഗീകാരങ്ങള്‍, ബ്രാന്‍ഡുകളുടെ ഉടമസ്ഥത, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

കോഹ്ലി തന്റെ ടീം ഇന്ത്യ കരാറില്‍ നിന്ന് പ്രതിവര്‍ഷം 7 കോടി രൂപ സമ്പാദിക്കുമെന്നും ഓരോ ടെസ്റ്റ് മത്സരത്തിനും 15 ലക്ഷം രൂപയും ഓരോ ഏകദിനത്തിനും 6 ലക്ഷം രൂപയും ഓരോ ടി.20 മത്സരത്തിനും 3 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ടി.20 ലീഗില്‍ നിന്ന് പ്രതിവര്‍ഷം 15 കോടി രൂപയാണ് അദ്ദേഹം സമ്പാദിക്കുന്നത്.

പരസ്യവരുമാനം കോടികൾ

Vivo, Myntra, Blue Star, Volini, Luxor, HSBC, Uber, MRF, Tiosst, Cinthol എന്നിവയുള്‍പ്പെടെ 18-ലധികം ബ്രാന്‍ഡ് അംഗീകാരങ്ങളാണ് കൊഹ്‌ലി ക്കുള്ളത്. പരസ്യ ചിത്രീകരണത്തിന് 7.50 മുതല്‍ 10 കോടി രൂപ വരെയാണ് കൊഹ്‌ലി ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ബ്രാന്‍ഡ് അംഗീകാരങ്ങള്‍ 175 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുണ്ട്.

ആഡംബര വാച്ചുകളും വാഹനങ്ങളും ഒഴിച്ച് നിർത്തിയാൽ മുംബൈയിൽ 34 കോടി യുടെ വീടും ഗുഡ്ഗാവിൽ 80 കോടിയും വിലമതിക്കുന്ന വീട് അദ്ദേഹത്തിന്റെ സ്വകാര്യ ആസ്തിയിൽ പെടുന്നു