image

24 July 2023 5:35 AM GMT

Technology

നീലക്കിളിയും ട്വീറ്റും ഇല്ല, ഇനി X മാത്രം; ട്വിറ്ററിനെ അടിമുടി റീബ്രാന്‍ഡ് ചെയ്ത് മസ്‌ക്

MyFin Desk

നീലക്കിളിയും ട്വീറ്റും ഇല്ല, ഇനി X മാത്രം; ട്വിറ്ററിനെ അടിമുടി റീബ്രാന്‍ഡ് ചെയ്ത് മസ്‌ക്
X

Summary

  • X നോടുള്ള മസ്‌കിന്റെ അഭിനിവേശം പ്രസിദ്ധമാണ്
  • ട്വിറ്റര്‍ എന്ന നവമാധ്യമത്തെ ജനകീയമാക്കിയ ഘടകങ്ങളാണ് ലോഗോയും ട്വീറ്റും
  • WeChat പോലൊരു ആപ്പാക്കി X നെ മാറ്റുകയെന്നതാണു മസ്‌ക്കിന്റെ ലക്ഷ്യം


ട്വിറ്റര്‍ എന്ന നവമാധ്യമത്തെ ഏറ്റവും ജനകീയമാക്കിയ രണ്ട് ഘടകങ്ങളാണ് ലോഗോയും ട്വീറ്റും. ഒരു ചെറിയ നീലക്കിളി പറന്ന് ഉയരുന്നതായിരുന്നു ട്വിറ്ററിന്റെ ലോഗോ. ട്വിറ്ററില്‍ കുറിക്കുന്ന വാക്കുകളും വാചകങ്ങളുമായിരുന്നു ട്വീറ്റ്.

ഇവ ഇനി ഉണ്ടാകില്ലെന്നാണ് ട്വിറ്ററിന്റെ ഉടമയായ ഇലോണ്‍ മസ്‌ക് 2023 ജുലൈ 23ന് ട്വിറ്ററിലൂടെ അറിയിച്ചത്. പകരം, X ആയിരിക്കും ലോഗോ. ട്വീറ്റും X എന്നായിരിക്കും ഇനി മുതല്‍ അറിയപ്പെടുക. നീലക്കിളിയെയും ട്വിറ്റര്‍ എന്ന ബ്രാന്‍ഡ് നെയ്മിനെയും ഒഴിവാക്കുമെന്നാണ് ഇലോണ്‍ മസ്‌ക് ജുലൈ 23ന് പ്രഖ്യാപിച്ചത്.2023 ജുലൈ 24 രാത്രി മുതല്‍ മാറ്റം നിലവില്‍ വരുമെന്നും അദ്ദേഹം കുറിച്ചു.

മാത്രമല്ല, ട്വിറ്റര്‍ പ്ലാറ്റ്‌ഫോമിന്റെ വെള്ള നിറം കറുപ്പാക്കി മാറ്റാനും മസ്‌ക്കിനു പദ്ധതിയുണ്ട്.

ഇപ്പോള്‍ x.com എന്ന url ട്വിറ്റര്‍.കോമിലാണ് എത്തിച്ചേരുന്നത്.

X നോടുള്ള മസ്‌കിന്റെ അഭിനിവേശം പ്രസിദ്ധമാണ്. കഴിഞ്ഞ വര്‍ഷം 44 ബില്യന്‍ ഡോളറിന് അദ്ദേഹം ട്വിറ്റര്‍ സ്വന്തമാക്കിയപ്പോള്‍ കമ്പനിയെ X corp എന്ന സ്ഥാപനത്തില്‍ ലയിപ്പിച്ചിരുന്നു.

മൊബൈല്‍ പേയ്‌മെന്റ് പോലുള്ള സേവനങ്ങളും, സോഷ്യല്‍മീഡിയയും ഉള്‍പ്പെടെ എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന ചൈനയിലെ വീ ചാറ്റ് (WeChat) പോലൊരു ആപ്പാക്കി X നെ മാറ്റുകയെന്നതാണു മസ്‌ക്കിന്റെ ലക്ഷ്യം.

X everything ആപ്പ് എന്നാണ് അദ്ദേഹം ട്വിറ്ററിനെ വിശേഷിപ്പിക്കുന്നതും.

ട്വിറ്ററിന്റെ പുതിയ സിഇഒയായി ലിന്‍ഡ യാക്കറിനോയെ സ്വാഗതം ചെയ്തപ്പോള്‍ അദ്ദേഹം ' x ' എന്ന അക്ഷരം പരാമര്‍ശിച്ചിരുന്നു.

ഈ പ്ലാറ്റ്‌ഫോമിനെ X everything ആപ്പ് ആക്കി മാറ്റാന്‍ ലിന്‍ഡയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു മസ്‌ക് ട്വീറ്റ് ചെയ്തത്.