image

14 July 2023 1:45 PM GMT

Technology

ട്വിറ്റർ പോസ്റ്റ്‌ ഹിറ്റായാൽ പരസ്യവരുമാനം

MyFin Desk

get paid if your twitter post hits
X

Summary

  • ട്വിറ്റർ പോസ്റ്റുകളിൽ കുറഞ്ഞത് 5 ഇമ്പ്രഷനുകൾ വേണം
  • ക്രിയേറ്റേഴ്സിനെ ട്വിറ്ററിലേക്ക് ആകർഷിക്കാനുള്ള തന്ത്രം
  • ട്വിറ്ററിന്റെ നയങ്ങൾ ലംഘിക്കുന്ന ഉള്ളടക്കങ്ങളിൽ വരുന്ന പരസ്യങ്ങൾക്ക് വരുമാനം ലഭിക്കില്ല


ട്വിറ്ററിൽ ബ്ലൂ വെരിഫൈഡ് ഉപയോക്താക്കൾക്ക് പരസ്യവരുമാനത്തിന്റെ പങ്ക് നൽകുമെന്ന് കമ്പനി. കഴിഞ്ഞ 3 മാസങ്ങളായി ഓരോ പോസ്റ്റുകളിലും കുറഞ്ഞത് 5 ഇമ്പ്രഷനുകൾ നേടുകയും ഒരു സ്ട്രൈപ് പേയ്‌മെന്റ് അക്കൗണ്ടും ഉള്ള ഉപയോക്താക്കൾക് പരസ്യ വരുമാനം ലഭിക്കും

കൂടുതൽ കണ്ടന്റ് ക്രിയേറ്റേഴ്സിനെ ട്വിറ്റർപ്ലാറ്റ് ഫോമിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നീക്കം. കഴിഞ്ഞ വർഷം ഒക്ടോബറിൽ ട്വിറ്ററിൽ ഏറ്റെടുത്ത ഇലോൺ മസ്ക് ആദ്യ വർഷത്തിൽ പേയ്‌മെന്റ് ഗേറ്റ് വേ നിരക്കുകൾ ഒഴികെ ഉള്ള മുഴുവൻ സബ്സ്ക്രിപ്ഷൻ വരുമാനവും ക്രിയേട്ടേഴ്സിന് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

ട്വിറ്ററിന്റെ നയങ്ങൾ ലംഘിക്കുന്ന ഉള്ളടക്കങ്ങളിൽ വരുന്ന പരസ്യങ്ങൾക്ക് വരുമാനം ലഭിക്കില്ല. മറ്റൊരാളുടെ ഉള്ളടക്കങ്ങൾ മോഷ്ടിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്താലും പരസ്യ വരുമാനം ലഭിക്കില്ല.

ഇലോൺ മസ്കിന്റെ കാലത്ത് പ്ലാറ്റ് ഫോം വിട്ട പരസ്യദാതാക്കളെ തിരികെ ആകർഷിക്കാൻ ലിൻഡ യാക്കാരിനോ നിരവധി തന്ത്രങ്ങൾ നടപ്പിലാക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിളുമായി കൂടുതൽ വിപുലമായ സഹകരണം സംബന്ധിച്ച് ലിൻഡ യാക്കാരിനോ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ പങ്കാളിത്തം പരസ്യ സംരംഭങ്ങളെ ഉൾക്കൊള്ളുകയും ഗൂഗിളിന് ട്വിറ്ററിൽ നിന്നുള്ള ചില ഡാറ്റയിലേക്ക് ആക്‌സസ് നൽകുകയും ചെയ്യും.

ട്വിറ്റർ പ്ലാറ്റ് ഫോമിൽ കഴിഞ്ഞ മാസം രണ്ട് മണിക്കൂർ വരെ ദൈ ർഘ്യ മുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യാൻ അനുവദിച്ചിരുന്നു. ഫീച്ചർ പുറത്തിറക്കിയ ഉടൻ തന്നെ ആളുകൾ മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ സിനിമകൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. ജോൺ വിക്ക് ചാപ്റ്റർ 4 പോലും പുറത്തിറങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം ട്വിറ്ററിൽ കൂടെ ചോർന്നിരുന്നു.