image

23 May 2024 12:21 PM GMT

Technology

ട്രൂകോളർ പുതിയ എഐ വോയ്സ് ഫീച്ചർ അവതരിപ്പിക്കുന്നു

MyFin Desk

ട്രൂകോളർ പുതിയ എഐ വോയ്സ് ഫീച്ചർ അവതരിപ്പിക്കുന്നു
X

Summary

  • മൈക്രോസോഫ്റ്റുമായി ട്രൂകോളർ പങ്കാളിത്തം പ്രഖ്യാപ്പിക്കുന്നു
  • ട്രൂകോളർ പുതിയ എഐ വോയ്സ് ഫീച്ചർ കൊണ്ട് വരുന്നു


ഉപയോക്താക്കൾക്ക് സ്വന്തം ശബ്ദം റെക്കോർഡ് ചെയ്ത് എഐ അസിസ്റ്റന്റായി സജ്ജീകരിക്കാനുള്ള സൗകര്യം ഒരുക്കി ട്രൂകോളർ. മൈക്രോസോഫ്റ്റിന്റെ പുതിയ പേഴ്‌സണൽ വോയ്സ് അസിസ്റ്റന്റ് സാങ്കേതികവിദ്യ തങ്ങളുമായി സമന്വയിപ്പിക്കാൻ ട്രൂകോളർ മൈക്രോസോഫ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ആസൂർ എ ഐ സ്പീച്ച് എന്ന സംവിധാനത്തിന്റെ സഹായത്തോടെയാണ് ഈ സഹകരണം സ്ഥാപിക്കുന്നത്. ട്രൂകോളർ പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്‌ത ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്.

നിലവിലുള്ള ട്രൂകോളർ 2022-ൽ ആണ് അവതരിപ്പിച്ചത്‌. കോളുകൾക്ക് മറുപടി നൽകുക, അവ സ്‌ക്രീൻ ചെയ്യുക, സന്ദേശങ്ങൾ സ്വീകരിക്കുക, കോളുകൾ റെക്കോർഡ് ചെയ്യുക എന്നിവയുൾപ്പെടെയുള്ള നിരവധി സെർവീസുകൾ ട്രൂകോളർ നൽകുന്നുണ്ട്. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് പുതിയ എഐ ഫെച്ചറുകൾ കൊണ്ട് വരാൻ ട്രൂകോളർ തയ്യാറെടുക്കുകയ്യാണ്.

ഈ പുതിയ ഫീച്ചർ സജ്ജീകരിക്കുന്നതിന്, ആപ്ലിക്കേഷൻ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. കൂടാതെ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ആവശ്യമാണ്. ഈ രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം, ആപ്പിലെ അസിസ്റ്റന്റ് ക്രമീകരണങ്ങൾ തുറന്ന് നിങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്യാനും പുതിയ ഫീച്ചർ ലഭ്യമാക്കാനും സാധിക്കും.

ഇന്ത്യ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, ചിലി എന്നീ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് ഇപ്പോൾ ഈ ഫീച്ചർ ലഭ്യമായിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്കും ഇത് ലഭ്യമാക്കാൻ ട്രൂകോളർ പദ്ധതിയിടുന്നു.