19 Dec 2024 1:19 PM GMT
Summary
- സ്പാം കോളുകളും മെസേജുകളും ഉയര്‍ത്തുന്ന ഭീഷണിയെത്തുടര്‍ന്നാണ് നടപടി
- ഡിഎന്‍ഡി ആപ്പിലൂടെ പുതിയ ഓപ്ഷന്‍ കൊണ്ടുപരികയാണ് ട്രായ് ചെയ്യുക
- പുതിയ ഫീച്ചര്‍വഴി ഉപയോക്താക്കള്‍ക്ക് തന്നെ നേരിട്ട് സ്പാം നമ്പറുകള്‍ക്ക് എതിരേ നടപടി സ്വീകരിക്കാം
സ്പാം കോളുകളും മെസേജുകളും ബ്ലോക്ക് ചെയ്യാന്‍ ഉപയോക്താവിന് അധികാരവും ഓപ്ഷനും നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ട്രായ് . ഇത്തരം കോളുകളും മെസേജുകള്‍ വഴിയുള്ള വ്യാജ ലിങ്കുകള്‍ ഉയര്‍ത്തുന്ന ഭീഷണിയും വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഡിഎന്‍ഡി ആപ്പിലൂടെ പുതിയ ഓപ്ഷന്‍ കൊണ്ടുവരാനുള്ള തീരുമാനം.
നിലവില്‍, ഡിഎന്‍ഡി ആപ്പ് ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് സ്പാം കോളുകളും മെസേജുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമേ സാധിക്കൂ. ഉപയോക്താക്കളുടെ ഫീഡ്ബാക്ക് ആപ്പ് ടെലികോം കമ്പനികള്‍ക്ക് നല്‍കുകയും അതനുസരിച്ച് കമ്പനികള്‍ ശല്യക്കാരായ നമ്പറുകള്‍ക്കെതിരേ നടപടി സ്വീകരിക്കുകയുമാണ് ചെയ്യുക.
എന്നാല്‍ ട്രായ് ലക്ഷ്യമിട്ട ഓപ്ഷന്‍ ഡിഎന്‍ഡി ആപ്പില്‍ വന്നാല്‍ ഉപയോക്താക്കള്‍ക്ക് തന്നെ നേരിട്ട് സ്പാം നമ്പറുകള്‍ക്ക് എതിരേ നടപടി എടുക്കാന്‍ സാധിക്കും.
ഇത് കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഒരു നമ്പറില്‍ നിന്ന് ശല്യം നേരിടുന്നത് ഒഴിവാക്കാനും തല്‍ക്ഷണ നടപടി ഉറപ്പാക്കാനും വഴിയൊരുക്കും. ഇതുവഴി സ്പാം കോളുകളുടെ ശല്യം കുറയ്ക്കാം എന്നാണ് ട്രായിയുടെ വിലയിരുത്തല്‍. പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുന്നതിലൂടെ 2016ല്‍ അവതരിപ്പിച്ച ഡിഎന്‍ഡി ആപ്പ് സ്പാംകോളുകള്‍ക്കെതിരായ ശക്തമായ പ്രതിരോധമാകും.