image

20 Aug 2024 7:42 AM GMT

Tech News

സൊമാറ്റോയ്ക്ക് തലവേദനയായി ഭക്ഷണങ്ങളുടെ എഐ ചിത്രങ്ങള്‍

MyFin Desk

food parcel service of problems, because ai food pictures zomato
X

Summary

  • ഈ മാസം അവസാനത്തോടെ മെനുകളില്‍ നിന്ന് എഐ ജനറേറ്റഡ് ഇമേജുകള്‍ നീക്കം ചെയ്യും
  • റെസ്‌റ്റോെറന്റുകള്‍ സൊമാറ്റോയുടെ സൗജന്യ റിയല്‍ ഫുഡ് ഫോട്ടോഗ്രാഫി സേവനം ഉപയോഗപ്പെടുത്തണം


വന്‍തോതില്‍ ഉപഭോക്തൃ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്ലാറ്റ്ഫോം സൊമാറ്റോ അതിന്റെ ലിസ്റ്റിംഗില്‍ നിന്ന് എഐ ജനറേറ്റഡ് ഫുഡ് ഇമേജുകള്‍ നീക്കം ചെയ്യുന്നു. കമ്പനി സിഇഒ ദീപേന്ദര്‍ ഗോയലാണ് ഇക്കാര്യം അറിയിച്ചത്.

വിഭവങ്ങളുടെ ദൃശ്യഭംഗി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഈ ചിത്രങ്ങളുടെ തെറ്റിദ്ധാരണാജനകമായ സ്വഭാവത്തെക്കുറിച്ച് ഉപയോക്താക്കള്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നീക്കം.

'തെറ്റിദ്ധരിപ്പിക്കുന്ന ഈ ചിത്രങ്ങളെക്കുറിച്ച് തനിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന്' പ്രസ്താവിച്ചുകൊണ്ട് ഗോയല്‍ പ്രശ്‌നം അംഗീകരിച്ചു. എഐ ജനറേറ്റഡ് ഇമേജുകളുടെ ഉപയോഗം 'ഉപഭോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഇടയിലുള്ള വിശ്വാസ ലംഘനത്തിന്' കാരണമായെന്നും 'വര്‍ധിച്ച റീഫണ്ടുകള്‍ക്കും കുറഞ്ഞ ഉപഭോക്തൃ റേറ്റിംഗുകള്‍ക്കും' കാരണമായെന്നും അദ്ദേഹം വിശദീകരിച്ചു.

സൊമാറ്റോ അതിന്റെ പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങളില്‍ എഐ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഡിഷ് ഇമേജുകള്‍ക്കായി എഐ ഉപയോഗിക്കുന്നത് കമ്പനി നിര്‍ത്തി.

ഈ മാസം അവസാനത്തോടെ മെനുകളില്‍ നിന്ന് എഐ ജനറേറ്റഡ് ഇമേജുകള്‍ നീക്കം ചെയ്യും. പ്രമോഷണല്‍ ആവശ്യങ്ങള്‍ക്കായി എഐ സൃഷ്ടിച്ച ചിത്രങ്ങള്‍ മാര്‍ക്കറ്റിംഗ് ടീമിനോടും ഗോയല്‍ അഭ്യര്‍ത്ഥിച്ചു. പകരം, സൊമാറ്റോയുടെ സൗജന്യ റിയല്‍ ഫുഡ് ഫോട്ടോഗ്രാഫി സേവനം പ്രയോജനപ്പെടുത്താന്‍ ഗോയല്‍ റസ്റ്റോറന്റ് ഉടമകളെ പ്രോത്സാഹിപ്പിച്ചു.

എഐ സൃഷ്ടിച്ച ഉള്ളടക്കത്തിന്റെ ധാര്‍മ്മിക പ്രത്യാഘാതങ്ങളെ ചുറ്റിപ്പറ്റി വര്‍ധിച്ചുവരുന്ന ആശങ്കയെ ഈ തീരുമാനം എടുത്തുകാണിക്കുന്നു.