image

15 Jun 2023 4:15 AM GMT

Technology

യുട്യൂബ് വരുമാനം ചാകര; ഇനി 500 സബ്സ്ക്രൈബേർസും ഒരു വര്‍ഷത്തിനുള്ളില്‍ 3000 വാച്ച് അവേര്‍സുകള്‍ മതിയാവും

MyFin Desk

youtube earnings
X

Summary

  • 90 ദിവസത്തിനിടെ മിനിമം 3 അപ്‌ലോഡുകൾ മതിയാവും
  • മുൻപ്1000 സബ്സ്ക്രൈബേർസ് എന്ന നിബന്ധനആയിരുന്നു


യു ട്യൂബ് കണ്ടെന്റുകൾക്ക് വരുമാനം ലഭിച്ചു തുടങ്ങിയതോടെ കഴിവുള്ള ഒരുപാട് ആളുകൾക്കു നല്ല പ്ലാറ്റ്ഫോം ലഭ്യമാവുകയും കൂടുതൽ അവസരങ്ങൾ അവരെ തേടിയെത്തുകയും ചെയ്തു. യുട്യൂബ് വഴി ലക്ഷങ്ങൾ വരുമാനംനേടുകയും അതുവഴി കിട്ടിയ അവസരങ്ങൾ ഉപയോഗിച്ച്പ്രശസ്തരാവുകയും ചെയ്ത ധാരാളം കഥകൾ നമ്മൾ നിത്യേന കേൾക്കാറുണ്ട്.

അതിനാൽ യുട്യൂബിലേക്ക് ധാരാളം ആളുകൾ ആകർഷിക്കപ്പെടുന്നു. പ്രതിഭയുള്ള ആളുകൾക്ക് വീഡിയോ വരുമാനം ലഭിച്ചു തുടങ്ങാൻ പുതിയ മോണിറ്റൈസേഷൻ നയങ്ങളിൽ യുട്യൂബ് മാറ്റം വരുത്തുന്നു. ട്യൂബ് പാർട്ണർ പ്രോഗ്രാമുകളിൽ അംഗത്വം ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തി കൊണ്ടാണ് കമ്പനി നയങ്ങളിൽ മാറ്റം വരുത്തിയത്.

പുതിയ നിയമ പ്രകാരം 500 സബ്സ്ക്രൈബേഴ്സിനെ നേടിയ ശേഷം യു ട്യൂബ് പാർട്ണർ പ്രോഗ്രാമിന്റെ ഭാഗമാകാം. 90 ദിവസത്തിനിടെ മിനിമം 3 അപ്‌ലോഡുകൾ മതിയാവും. ഒരു വർഷത്തിനിടെ 3000 മണിക്കൂർ വ്യൂസും അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം, ഷോർട് വ്യൂസ് മതിയാകും.

മുമ്പേ ഇതിനായി 1000 സബ്സ്ക്രൈബേർസ് എന്ന നിബന്ധന ആയിരുന്നു. കൂടാതെ വർഷത്തിൽ 4000 മണിക്കൂർ കാഴ്ചകളും അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോർട് വ്യൂസ് എന്നിങ്ങനെ ആയിരുന്നു.

നിലവിൽ യു എസ്‌ ,യു കെ ,കാനഡ,തായ് വാൻ ,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കാണ് ഇളവുകൾ ബാധകമാവുക, വൈകാതെ ഇന്ത്യയുൾപ്പെടെ ഉള്ള മറ്റു രാജ്യങ്ങളിലും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

പരസ്യ വരുമാനം വർധിപ്പിക്കുവാൻ കോൺടെന്റ് അപ്‍ലോഡ് ചെയ്യുന്നവർ കൂടുതൽ കൂടുതൽപ്രേക്ഷകരെ ഉണ്ടാക്കണമെന്നും കമ്പനി പറഞ്ഞു.ഈ അടുത്ത കാലത്ത് യൂട്യൂബ് പ്ലാറ്റ്ഫോമിൽ നിന്ന് സ്റ്റോറീസ് ഫീച്ചർ നീക്കം ചെയ്തിരുന്നു.