6 Sep 2024 8:34 AM GMT
Summary
- നിലവിലുള്ള സാങ്കേതികവിദ്യ പരിഷ്‌കരിക്കുന്നു
- അടുത്ത വര്‍ഷം ആദ്യം പൈലറ്റ് പ്രോഗ്രാം അവതരിപ്പിക്കും
ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പകര്‍ത്തുന്നതില്‍ നിന്ന് യഥാര്‍ത്ഥ സ്രഷ്ടാക്കളെയും കലാകാരന്മാരെയും സംരക്ഷിക്കാന്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണെന്ന് യുട്യൂബ് പ്രഖ്യാപിച്ചു.
ഒരു പോസ്റ്റില്‍, വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം സ്രഷ്ടാക്കളെയും കലാകാരന്മാരെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമായി സജ്ജീകരിക്കുന്നതിനെക്കുറിച്ച് പറയുന്നു. അതേസമയം മുഖവും ശബ്ദവും പോലുള്ള അവരുടെ സാദൃശ്യത്തിന്റെ പ്രാതിനിധ്യത്തില്‍ നിയന്ത്രണം നിലനിര്‍ത്തുന്നു.
യുട്യൂബില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ടൂള്‍ കണ്ടന്റ് ഐഡിക്കുള്ളിലെ സിന്തറ്റിക്-സിംഗിംഗ് ഐഡന്റിഫിക്കേഷന്‍ ടെക്നോളജിയാണ്. അത് അവരുടെ ആലാപന ശബ്ദങ്ങളെ അനുകരിക്കുന്ന യുട്യൂബിലെ എഐ ഉള്ളടക്കം സ്വയമേവ തിരിച്ചറിയാനും നിയന്ത്രിക്കാനും പങ്കാളികളെ പ്രാപ്തമാക്കും.
സാങ്കേതികവിദ്യ പരിഷ്‌കരിക്കുകയാണെന്നും അടുത്ത വര്‍ഷം ആദ്യം പൈലറ്റ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും യൂട്യൂബ് അറിയിച്ചു.
രണ്ടാമത്തെ ടൂള്‍ യുട്യൂബില്‍ അവരുടെ മുഖം കാണിക്കുന്ന എഐ സൃഷ്ടിച്ച ഉള്ളടക്കം തിരിച്ചറിയാനും നിയന്ത്രിക്കാനും വിവിധ മേഖലകളിലുള്ള വ്യക്തികളെ പ്രാപ്തരാക്കും.
കൂടാതെ, എഐ ടൂളുകള്‍ നിര്‍മ്മിക്കുന്നതിനായി പ്ലാറ്റ്ഫോം സ്‌ക്രാപ്പ് ചെയ്യുന്നവരെ യൂട്യൂബ് തടയുകയും ചെയ്യും.
മൂന്നാം കക്ഷി എഐ കമ്പനികള്‍ അവരുടെ ഉള്ളടക്കം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സ്രഷ്ടാക്കള്‍ക്ക് കൂടുതല്‍ ചോയ്സുകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ടൂളുകള്‍ വികസിപ്പിക്കുന്നതില്‍ വീഡിയോ പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബ്ലോഗ് പറഞ്ഞു.
''അനധികൃതമായ രീതിയില്‍ സ്രഷ്ടാക്കളുടെ ഉള്ളടക്കം ആക്സസ് ചെയ്യുന്നത് ഞങ്ങളുടെ സേവന നിബന്ധനകള്‍ ലംഘിക്കുകയും സ്രഷ്ടാക്കള്‍ക്ക് അവരുടെ ജോലിക്ക് പകരമായി ഞങ്ങള്‍ തിരികെ നല്‍കുന്ന മൂല്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.മൂന്നാം കക്ഷികള്‍ ഈ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ഞങ്ങള്‍ തുടരും'', യൂട്യൂബ് അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറഞ്ഞു.