image

24 Jun 2023 8:55 AM GMT

Technology

ലക്കു ലഗാനുമില്ലാതെയുള്ളയു ട്യൂബ് ഫാൻ അക്കൗണ്ടുകൾക് വിലക്ക്: പുതിയ മാനദണ്ഡങ്ങള്‍ അറിയാം

MyFin Desk

ലക്കു ലഗാനുമില്ലാതെയുള്ളയു ട്യൂബ് ഫാൻ അക്കൗണ്ടുകൾക് വിലക്ക്:   പുതിയ മാനദണ്ഡങ്ങള്‍ അറിയാം
X

Summary

  • ഫാൻ അക്കൗണ്ടുകൾക്ക് മറവിൽ ആൾ മാറാട്ടത്തെ തുടർന്ന് നടപടി
  • ചാനലിന്റെ പേരും ഉള്ളടക്കവും ഉപയോഗിക്കരുത്
  • യഥാർത്ഥ അക്കൗണ്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയും കണ്ടന്റ് ക്രിയേറ്റർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക


യു ട്യൂബിൽ ഫാൻ അക്കൗണ്ടുകളുടെ ഒരു പ്രളയം തന്നെയാണ്. അഭിനേതാക്കൾ ഗായകർ ,സെലിബ്രിറ്റികൾ,ഇൻഫ്ലുൻസെഴ്സ് എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ അറിയപ്പെടുന്ന ആളുകളുടെ പേരിൽ ആരാധകർ ആരംഭിക്കുന്ന ഫാൻ അക്കൗണ്ടുകൾ യു ട്യൂബിൽ ധാരാളം ഉണ്ട്. ഇഷ്ടതാരത്തെപ്പറ്റിയുള്ള ഉള്ളടക്കങ്ങൾ ഫാൻ അക്കൗണ്ടുകളിലൂടെ പങ്കു വെച്ച് സെലിബ്രിറ്റികളെ ആഘോഷിക്കുന്നതും സാധാരണമായിരിക്കുന്നു. യു ട്യൂബിന്റെ പുതിയ നയപ്രകാരം മാനദണ്ഡങ്ങൾ പാലിക്കാത്ത ഫാൻ അക്കൗണ്ടുകൾക്കു വിലക്കേർപ്പെടുത്തും

ഫാൻ അക്കൗണ്ടിന്റെ പേരിൽ ആൾമാറാട്ടം

ഫാൻ അക്കൗണ്ടുകളുടെ മറവിൽ പ്രമുഖ വ്യക്തികളുടെ അക്കൗണ്ടിന്റെ മറ്റു വ്യാജ പതിപ്പുകളും ഉണ്ടാവുന്നു. യൂട്യൂബിന്റെ പുതിയ പോളിസി അനുസരിച്ച് മറ്റൊരാളുടെ പേരിൽ ഫാൻസുകാർ തുടങ്ങുന്ന അക്കൗണ്ടുകൾ ആൾമാറാട്ടമായി കണക്കാക്കും. ഫാൻ അക്കൗണ്ടുകളാണെങ്കിൽ അത് പേരിൽ തന്നെ വ്യക്തമാക്കണം. കൂടാതെ യഥാർത്ഥ ക്രിയേറ്റർമാരായോ കലാകാരന്മാരുമായോ ഇത്തരം അക്കൗണ്ടുകൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഫാൻ അക്കൗണ്ടിലിലൂടെ തന്നെ അറിയിക്കേണ്ടതുണ്ട്.

ചില അക്കൗണ്ടുകൾ ഫാൻ അക്കൗണ്ട് ആയി ആരംഭിക്കുകയും മറ്റാരെങ്കിലും നിർമിച്ച ഉള്ളടക്കങ്ങൾ അപ്‌ലോഡ് ചെയ്യുന്നു. ഈ മാനദണ്ഡം പാലിക്കാത്തവർക്കെതിരെ യു ട്യൂബ് നടപടി സ്വീകരിക്കും. യഥാർത്ഥ വ്യക്തിയുടെ അല്ലെങ്കിൽ അവരുടെ ചാനലിന്റെ അതെ പേരോ ചിത്രമോ അതേപോലെ ഉപയോഗിക്കുന്ന യൂട്യൂബ് ചാനലുകളെല്ലാം നടപടിക്ക് വിധേയമാകും.

ഇത് കൂടാതെ പ്രമുഖ വ്യക്തികളുടെ ചാനലിന്റെ പേരുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഉണ്ടാക്കുന്ന ചാനലുകളും അനുവദിക്കില്ല. ഇത്തരം സംഭവങ്ങൾ ധാരാളമായി ഉണ്ടാവുകയും ഉള്ളടക്കങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്ന പ്രവണത വ്യപകമായതിനെ തുടർന്നാണ് യു ട്യൂബിന്റെ ഇത്തരത്തിലൊരു നീക്കം. പുതിയ നടപടിയിലൂടെ യഥാർത്ഥ അക്കൗണ്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയും കണ്ടന്റ് ക്രിയേറ്റർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് യൂട്യൂബ് ലക്ഷ്യ വെക്കുന്നത്.

യു എസിലും കാനഡയിലും വീഡിയോ വരുമാനം ലഭിക്കുന്നതിന് മാനദണ്ഡങ്ങളിൽ ഇളവ്

ഒരുപാട് ആളുകൾക്കു നല്ല പ്ലാറ്റ്ഫോം ലഭ്യമാവുകയും കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. യുട്യൂബ് വഴി ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കുകയും കിട്ടിയ അവസരം ഉപയോഗിച്ച്പ്രശസ്തരാവുകയും ചെയ്ത ധാരാളം കഥകൾ നമ്മൾ നിത്യേന കേൾക്കാറുണ്ട്. യൂട്യൂബ് വീഡിയോകളിൽ നിന്ന് വരുമാനം ഉണ്ടാക്കാനുള്ള മാനദണ്ഡങ്ങളിൽ കാനഡയിലും യു എസിലും വൻ ഇളവ് വരുത്തിയിരുന്നു. പുതിയ മോണിറ്റൈസേഷൻ നിയമപ്രകാരം യു ട്യൂബ് പാർട്ണർ പ്രോഗ്രാമുകളിൽ അംഗത്വം ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ആണ് യൂട്യൂബ് മാറ്റം വരുത്തിയത്.

പുതിയ നിയമ പ്രകാരം 500 സബ്സ്ക്രൈബേഴ്സിനെ നേടിയ ശേഷം യു ട്യൂബ് പാർട്ണർ പ്രോഗ്രാമിന്റെ ഭാഗമാകാം. 90 ദിവസത്തിനിടെ മിനിമം 3 അപ്‌ലോഡുകൾ മതിയാവും . ഒരു വർഷത്തിനിടെ 3000 മണിക്കൂർ വ്യൂസ് അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം, ഷോർട് വ്യൂസ് മതിയാകും.നിലവിൽ ഇതിനായി 1000 സബ്സ്ക്രൈബേർസ് എന്ന നിബന്ധന ആയിരുന്നു. കൂടാതെ വർഷത്തിൽ 4000 മണിക്കൂർ വ്യൂ അവേഴ്സും വേണ്ടിയിരുന്നു