26 Jun 2023 5:30 AM GMT
വിവിധ ഭാഷകളിലേക്ക് യു ട്യൂബ് വീഡിയോകൾ ഡബ്ബ് ചെയ്യാം; എഐ ടൂളിൽ വരുമാനം വാരിക്കൂട്ടാം
MyFin Desk
Summary
- അലൗഡ് (Aloud ) എന്ന കമ്പനിയുമായി സഹകരിക്കുന്നു
- ട്രാൻസ്ക്രൈബ് ചെയ്ത ഉള്ളടക്കം റിവ്യൂ ചെയ്യാനുംഎഡിറ്റുചെയ്യാനും ക്രിയേറ്റർക്കു സാധിക്കും
- നിലവിൽ മൂന്ന് ഭാഷകളിൽ
ട്യൂബ് കണ്ടന്റ് ക്രിയേറ്റർ ആണോ? ആണെങ്കിൽ ഇത് ഒരു സന്തോഷ വാർത്ത ആയിരിക്കും. യു ട്യൂബ് വീഡിയോകൾക്ക് കുറഞ്ഞ ആളുകൾ മാത്രം കാണുന്നുന്നതിനു ഭാഷ ഒരു തടസമായിട്ടുണ്ടാവും. എന്നാൽ ഇനി യു ട്യൂബ് ഉള്ളടക്കങ്ങൾ ലോകം മുഴുവൻ എത്തിച്ച് വരുമാനം വാരിക്കൂട്ടാം. യു ട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സ് അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ഐ ടൂൾ ഉപയോഗിച്ച് വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാൻ വൈകാതെ സാധിക്കും.ഗൂഗിളിന്റെ ഏരിയ 120 ഇൻകുബേറ്ററിൽ നിന്നുള്ള എഐ പവർ ഡബ്ബിങ് സേവനദാതാവായ അലൗഡ് (Aloud ) എന്ന കമ്പനിയുമായി സംയോജിച്ച് പ്രവർത്തിക്കുന്നു.
എങ്ങനെ പ്രവർത്തിക്കും
അലൗഡിന്റെ വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം എ ഐ യുടെ സഹായത്താൽ അപ്‌ലോഡ് വീഡിയോ ട്രാൻസ്‌ക്രൈബ് ചെയ്യുന്നു. ട്രാൻസ്ക്രൈബ് ചെയ്ത ഉള്ളടക്കം റിവ്യൂ ചെയ്യാനുംഎഡിറ്റുചെയ്യാനും ക്രിയേറ്റർക്കു സാധിക്കും. വീഡിയോ ഡബ് ചെയ്യുകയും വിവിധ ഭാഷകളിൽ ലഭിക്കുകയും ചെയ്യും. യു ട്യൂബിലെ നൂറുകണക്കിന് കണ്ടന്റ് ക്രിയെറ്റേഴ്‌സിൽ ഈ ടൂൾ പരീക്ഷിച്ചു. ഇതിനെ ക്കുറിച്ച് വിശദമാക്കുന്ന ഒരു വീഡിയോ അലൗഡ് പുറത്തിറക്കുന്നു.വീഡിയോ കാണാം
നിലവിൽ മൂന്ന് ഭാഷകളിൽ
നിലവിൽ എഐ യുടെ സഹായത്തോടെ യു ട്യൂബ് വിഡിയോകൾ ഡബ് ചെയ്യുമ്പോൾ ചുരുങ്ങിയ ഭാഷകളെ മാത്രം സപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ് ഭാഷകളിൽ ഇപ്പോൾ ലഭിക്കും. ഭാവിയിൽ കൂടുതൽ ഭാഷകൾ സപ്പോർട്ട് ചെയ്യുമെന്ന് യു ട്യൂബ് വക്താവ് അറിയിച്ചു.
നിലവിൽ കുറച്ചു ഭാഷകളിൽ മാത്രം ലഭിക്കുമെങ്കിലും ധാരാളം യു ട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സിനു വിവിധ ഭാഷകളിൽ ഉള്ളടക്കം ലഭ്യമാക്കാൻ ടൂൾ ഉപകരിക്കും. 2024 ആവുമ്പഴേക്കും ലഭ്യമാവുന്ന രീതിയിൽ ഡബ്ബിങ് ഉള്ളടക്കത്തോട് ചേർന്ന ലിപ് സിങ്കും ഭാവവും നൽകിക്രിയേറ്ററുടെ ശബ്ദത്തിൽ തന്നെ ഡബ്ബിങ് പതിപ്പ് ലഭിക്കാനുള്ള പ്രവർത്തനവും നടന്നു വരുന്നുവന്ന റിപോർട്ടുകൾ കാണിക്കുന്നു