9 July 2024 3:17 AM GMT
Summary
- കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കമ്പനി 250 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ കമ്പനി കയറ്റി അയച്ചു
- എല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളിലായി മൊത്തം 350 ദശലക്ഷം യൂണിറ്റുകളായിരുന്നു കയറ്റുമതി
- ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഇന്റര്‍നെറ്റ് ഓഫ് തിങ്സ് ഉപകരണങ്ങളുടെ നിര്‍മ്മാണം ആരംഭിക്കും
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷഓമി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഉപകരണ കയറ്റുമതി ഇരട്ടിയാക്കും. കയറ്റുമതി 700 ദശലക്ഷമായി വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഒരു മുതിര്‍ന്ന കമ്പനി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കമ്പനി 250 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ കമ്പനി കയറ്റി അയച്ച കൂടാതെ എല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളിലായി മൊത്തം 350 ദശലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്തതായും ഇന്ത്യയിലെ ഷഓമി പ്രവര്‍ത്തനങ്ങളുടെ പത്താം വാര്‍ഷികത്തില്‍ സംസാരിച്ച കമ്പനി പ്രസിഡന്റ് മുരളീകൃഷ്ണന്‍ ബി പറഞ്ഞു.
ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഇന്റര്‍നെറ്റ് ഓഫ് തിങ്സ് ഉപകരണങ്ങളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ടെന്നും രാജ്യത്ത് ടാബ്ലെറ്റ് നിര്‍മ്മിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഷഓമി ഡിക്‌സണ്‍ ടെക്‌നോളജീസ്, ഫോക്‌സ്‌കോണ്‍. ഒപ്റ്റിമസ്, ബിവൈഡി തുടങ്ങിയവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇലക്ട്രോണിക് ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ ഉയര്‍ന്ന പ്രാദേശിക മൂല്യവര്‍ധന കൈവരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മുരളീകൃഷ്ണന്‍ പറയുന്നു. 'ആഭ്യന്തര മൂല്യവര്‍ധനവിന്റെ കാര്യത്തില്‍, 2023 സാമ്പത്തിക വര്‍ഷത്തില്‍ (എഫ്വൈ) അറ്റ മൂല്യവര്‍ധന 18 ശതമാനമായിരുന്നു, ഘടക ആവാസവ്യവസ്ഥയെ ആഴത്തിലാക്കുന്നതിലും വിശാലമാക്കുന്നതിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2025 സാമ്പത്തിക വര്‍ഷത്തോടെ ആ സംഖ്യ 22 ശതമാനമായി ഉയര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മികച്ച നാല് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നായി ഷവോമിയെ മൂന്ന് പ്രമുഖ ഗവേഷണ സ്ഥാപനങ്ങള്‍ കണക്കാക്കുന്നു.