23 May 2023 9:43 AM GMT
Summary
- ചാറ്റ് ഷെയർ ആക്ഷൻ ഷീറ്റിൽ 'ന്യൂ സ്റ്റിക്കർ' ഓപ്ഷൻ
- സ്റ്റിക്കർ ഉണ്ടാക്കാൻ വേണ്ടി തേർഡ് പാർട്ട് ആപ്പിനെ ആശ്രയിക്കേണ്ട
- ചാറ്റ് ലോക്ക് ഓപ്ഷനും ലഭ്യമാണ്
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന മെസ്സേജിങ് അപ്ലിക്കേഷൻ ആണ് വാട്സാപ്പ്.മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി ഉപയോക്താക്കൾക്കായി നിരവധി പുത്തൻ ഫീച്ചറുകളുമായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. സംഭാഷണങ്ങളെ കൂടുതൽ രസകരമാക്കാൻ സഹായിക്കുന്ന സ്റ്റിക്കറുകൾ അതുകൊണ്ടു തന്നെ വാട്സാപ്പ് ഉപയോക്താക്കൾക്ക് ഏറെ പ്രിയപെട്ട ഫീച്ചർ ആണ്.
സ്മാർട്ട് ഫോണിലും ഇനി 'ന്യൂ സ്റ്റിക്കർ' സൗകര്യം
വാബെറ്റഇൻഫോ റിപ്പോർട്ട് പ്രകാരം ഉപയോക്താക്കൾക്ക് വാട്സാപ്പിൽ തന്നെ സ്റ്റിക്കർ ഉണ്ടാക്കാനുള്ള സൗകര്യത്തിനായി ഉള്ള ഒരുക്കത്തിലാണ് വാട്സാപ്പ് .ഇതുവരെ സ്റ്റിക്കർ ഉണ്ടാക്കാൻ വേണ്ടി തേർഡ് പാർട്ട് ആപ്പിനെ ആശ്രയിക്കേണ്ടിയിരുന്നു.എന്നാൽ ഇനി വാട്സാപ്പിൽ തന്നെ സ്റ്റിക്കർ ഉണ്ടാക്കാം.ഈ സൗകര്യം വാട്സാപ്പ് വെബ് ,ഡെസ്ക്ടോപ്പ് പതിപ്പുകളിൽ ഈ സൗകര്യം മുമ്പേ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നു
'ന്യൂ സ്റ്റിക്കർ' ഓപ്ഷൻ
ചാറ്റ് ഷെയർ ആക്ഷൻ ഷീറ്റിലായിരിക്കും 'ന്യൂ സ്റ്റിക്കർ' എന്ന ഓപ്ഷൻ വാട്സാപ്പിൽ ലഭിക്കുന്നത്.ഉപയോക്താക്കൾക്ക് അവരുടെ ലൈബ്രറിയിലെ ഫോട്ടോകൾ ഉപയോഗിച്ച് സ്റ്റിക്കർ ഉണ്ടാക്കാൻ സാധിക്കും.അതിൽ തന്നെ ലഭ്യമായ ടൂളുകൾ ഉപയോഗിച്ച പശ്ചാത്തലം ഒഴിവാക്കുന്നതുൾപ്പെടെയുള്ളവ എഡിറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ടാക്കും.ചാറ്റ് ഷെയർ ആക്ഷൻ ഷീറ്റിന്റെ താഴെ പുതിയ ടൂൾ ലഭ്യമാവുമെന്നു വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.വാട്സ്ആപ്പിൽ ലഭ്യമാകുമെന്ന് കരുതുന്ന സ്റ്റിക്കർ നിർമിക്കാനുള്ള ഓപ്ഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.അധികം വൈകാതെ തന്നെ ഈ ഫീച്ചർ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചാറ്റ്‌ലോക്ക്' ഫീച്ചർ
അടുത്തിടെ വാട്സാപ്പിൽ ഉപയോക്താക്കളുടെ സംഭാഷണങ്ങളുടെ സ്വകാര്യതക്കായി 'ചാറ്റ്‌ലോക്ക്' ഫീച്ചറും അവതരിപ്പിച്ചിരുന്നു. പാസ്സ്‌വേർഡ് അല്ലെങ്കിൽ ബയോമെട്രിക് സംവിധാനം ഉപയാഗിച്ചു മറ്റൊരാൾക്ക് കാണാൻ കഴിയാത്ത വിധത്തിൽ ചാറ്റുകൾ ലോക്ക്ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ ആണ് ഇത്.
ലോക്ക് ചെയ്യണ്ട ചാറ്റുകൾ ഉള്ള ഗ്രൂപ്പിന്റെ അല്ലെങ്കിൽ വ്യക്തികളുടെപേരിനു മുകളിൽ ടാപ്പ് ചെയ്തത് ലോക്ക് ഓപ്ഷൻ തെരഞ്ഞെടുക്കാം . ലോക്ക് ചെയ്യുമ്പോൾ ചാറ്റ് ഇൻബോക്സിനു പുറത്തു പോവുകയും ഒരു ഫോൾഡറിൽ സേവ് ചെയ്യുകയും ചെയ്യും.നിങ്ങളുടെ ഫോണിന്റെ പാസ്സ്‌വേർഡ് ഉപയോഗിച്ചോ ഫിംഗർപ്രിന്റ് പോലുള്ള ബിയോമെട്രിക് സംവിധാനം ഉപയോഗിച്ചോ ഫോൾഡർ തുറക്കാവുന്നതാണ്.ഇത്തരംചാറ്റുകളുടെ നോട്ടിഫിക്കേഷനും മറ്റുള്ളവർക് കാണാൻ കഴിയില്ല. പിന്നീട് ഇത് ഒഴിവാക്കുന്നതിന് ചാറ്റുകൾ ഇൻ ബോക്സിലേക്ക് വലിച്ചിട്ട് പാസ്സ്‌വേർഡോ ബയോമെട്രിക്‌സോ ഉപയോഗിച്ചു പഴയപോലെ ആക്കാവുന്നതാണ് .
സ്വകാര്യത ചോരുന്നതുൾപ്പെടെ വാട്സാപ്പിനെതിരെ ഒരുപാട് ആരോപണങ്ങൾ ഉയർന്നിരുന്നു . അതുകൊണ്ടുതന്നെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും സുരക്ഷാ നയങ്ങൾ കർശ്ശനമാക്കാനുമുള്ള ശ്രമത്തിലാണ് വാട്സാപ്പ്.