image

19 July 2023 3:45 PM GMT

Technology

നമ്പർ സേവ് ചെയ്യാതെയും വാട്സാപ്പിൽ ചാറ്റ് ചെയ്യാം

MyFin Desk

whatsapp privacy breach
X

Summary

  • നമ്പർ സേവ് ചെയ്യാതെ വാട്സാപ്പിൽ പ്രൊഫൈൽ കാണാം
  • ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നു


അറിയാത്ത നമ്പറിൽ നിന്ന് കോൾ വരുമ്പോൾ നമ്പർ സേവ് ചെയ്ത് വാട്സാപ്പിൽ തെരയാറുണ്ടോ? ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണിത്. മാത്രവുമല്ല പരിചയമില്ലാത്ത നമ്പറുകളാണെങ്കിൽ പിന്നീട് അത് ഒഴിവാക്കാൻ മറന്നു പോവാം. നമ്പർ സേവ് ചെയ്യാതെ തന്നെ ചാറ്റ് ചെയ്യാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു.

ആൻഡ്രോയിഡ് ,ഐഫോൺ ഉപയോക്താക്കൾക് ഈ ഫീച്ചർ ലഭ്യമാവും. ഉപയോക്താവിന്റെ കോൺടാക്റ്റിൽ ഇല്ലാത്ത അജ്ഞാത നമ്പറുകൾ വാട്സാപ്പിൽ സേർച്ച്‌ ചെയ്യും. ഐഫോണുകളിൽ ചാറ്റ് ലിസ്റ്റിൽ 'സ്റ്റാർട്ട് ന്യൂ ' ചാറ്റ് എടുത്ത് സേർച്ച്‌ ബാറിൽ പുതിയ നമ്പർ ടൈപ്പ് ചെയ്താൽ വാട്സാപ്പ് ഉപയോഗിക്കുന്ന നമ്പർ ആണെങ്കിൽ ചാറ്റ് ചെയ്യാൻ സാധിക്കും.

അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ വരുമ്പോൾ ആരെന്നു അറിയാനായി സേവ് ചെയ്ത് വാട്സാപ്പിൽ നോക്കാറുണ്ട്. ഇനി അതിന്റെ ആവശ്യം വരില്ല. മാത്രവുമല്ല സേവ് ചെയ്ത നമ്പർ അഡ്രെസ്സ് ബുക്കിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയും സ്റ്റാറ്റസും മറ്റുള്ളവർക്ക് ലഭ്യമാവും.

വാട്സാപ്പ് വഴി ധാരാളം തട്ടിപ്പുകൾ നടക്കുന്ന ഈ കാല ത്ത് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് കമ്പനി ഇത്തരം ഫീച്ചറുകൾ നടപ്പാക്കുന്നത്.